Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ലാലുവിന്റെ ഉഗ്രന്‍ 'ട്രോള്‍' ; സമയം കിട്ടുമെങ്കില്‍ രാജ്യത്തെ കാര്യം നോക്കണമെന്ന് ലാലു

ദില്ലി: സ്വീഡനിലെ ട്രക്ക് ആക്രമണത്തില്‍ അപലപിച്ച ട്വീറ്റിന് ലാലുവിന്റെ കിടിലന്‍ ട്രോള്‍. സമയം കിട്ടുമെങ്കില്‍ സ്വന്തം രാജ്യത്തെ കാര്യം നോക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.

രാജസ്ഥാനിലെ അല്‍വാറില്‍ മര്‍ദ്ദനമേറ്റ് ക്ഷീര കര്‍ഷകന്‍ അമ്പത്തിയഞ്ച് വയസ്സായ പെഹ്ലു ഖാന്‍ മരിച്ചതിനെ മുന്‍നിര്‍ത്തിയാണ് ലാലുവിന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങളില്‍ അപലപിക്കുന്നതിനേക്കാള്‍ സമയം കിട്ടുകയാണെങ്കില്‍ താങ്കളുടെ മൂക്കിനു താഴെ ഭാരതാംബയുടെ മക്കള്‍ക്ക് നേരെ വലതു തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കൂടി ഇപലപിക്കണമെന്നായിരുന്നു ലാലുവിന്റെ ട്വീറ്റ്.

Lalu Prasad Yadav

സ്‌റ്റോക്‌ഹോമില്‍ നടന്ന ട്രക്ക് ആക്രമണത്തില്‍ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ചേരുന്നു, പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന മോദിയുടെ ട്വീറ്റിനോടാണ് ലാലു പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+