കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചുകൊന്ന കേസില്‍ അറസ്റ്റ്; രണ്ട്‌ ഗോരക്ഷകര്‍ പിടിയില്‍, നീതി കിട്ടണമെന്ന് അക്ബര്‍ ഖാന്റെ പിതാവ്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുവുമായി പോയെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. 28കാരനായ അക്ബര്‍ ഖാനാണ് അക്രമികളുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. കേസില്‍ രണ്ടുപേരെ പിടികൂടിയതായി പോലീസ് അറിയിച്ചു.

ഹരിയാന സ്വദേശിയാണ് 28കാരനായ അക്ബര്‍ ഖാന്‍. ഇയാളും സുഹൃത്തും രണ്ടു പശുക്കളുമായി അല്‍വാറില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. അല്‍വാറിലെ രാംഗഡിലുള്ള വനമേഖലയിലൂടെ പശുക്കളുമായി വരുമ്പോഴാണ് ആക്രമണമുണ്ടായത്. അക്ബര്‍ ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അല്‍വാറിലെ ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന അക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആവശ്യപ്പെട്ടു.

Dc

അക്രമം നടന്ന പ്രദേശത്തെത്തിയ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ രണ്ടു പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യമായി. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുചിലരെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

അജ്ഞാതരായ ആളുകളെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് അല്‍വാര്‍ ഐജി ഹേമന്ദ് പ്രിയദര്‍ശി പറഞ്ഞു. അക്ബറും സുഹൃത്തും പശുക്കടത്തുകാരാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് അല്‍വാര്‍ എഎസ്പി അനില്‍ ബേനിവാള്‍ പ്രതികരിച്ചു. പ്രതികള്‍ക്ക് യാതൊരു പരിഗണനയും നല്‍കരുതെന്നും എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജ പോലീസിന് നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയരുന്ന സ്ഥലത്തെല്ലാം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്ന് കേന്ദ്രമന്ത്രി എആര്‍ മേഘ്‌വാള്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകം ആദ്യ സംഭവമല്ല. രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. ആര്‍ക്കാണ് അവസാനിപ്പിക്കാന്‍ സാധിക്കുക. 1984ലെ സിഖ് വിരുദ്ധ കാലപകാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

English summary
Alwar mob lynching: Two arrested after villagers beat man to death on suspicion of cow smuggling in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X