Get Updates
Get notified of breaking news, exclusive insights, and must-see stories!

6 വയസുകാരിക്ക് പ്രിയങ്ക ഗാന്ധിയുടെ കത്ത്... സമ്മാനങ്ങള്‍ സ്‌കൂള്‍ ബാഗും ടെഡി ബിയര്‍, കാരണം ഇതാണ്!!

ദില്ലി: അനാബിയ ഇമാന്‍ എന്ന ആറു വയസ്സുകാരിയുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു, പക്ഷേ ഇത്തവണ അത് പ്രിയങ്ക ഗാന്ധിയുടെ സര്‍പ്രൈസ് കത്ത് കണ്ടിട്ടാണ്. പൗരത്വ നിയമ പ്രക്ഷോഭ വേദിയില്‍ അനാബിയയുടെ സാന്നിധ്യവും, കുട്ടിയുടെ കരച്ചിലും നേരത്തെ ദേശീയ ശ്രദ്ധ നേടിയിരുന്നു. അനാബിയക്ക് പ്രിയങ്കയുടെ കത്തിനൊപ്പം അപ്രതീക്ഷിത സമ്മാനങ്ങളുമുണ്ടായിരുന്നു. സ്‌കൂള്‍ ബാഗ്, ടെഡി ബിയര്‍, ലഞ്ച് ബോക്‌സ്, ചോക്ലേറ്റുകള്‍ എന്നിവയാണ് അനാബിയയെ തേടിയെത്തിയത്.

1

ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധി അസംഖഡിലെത്തി അനാബിയയെ കണ്ടിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളെ ജയിലിലെത്തി പ്രിയങ്ക ക ണ്ടിരുന്നു. അസംഖഡില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന വമ്പന്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. അനാബിയ ഈ സമയം പ്രക്ഷോഭ സ്ഥലത്തുണ്ടായിരുന്നു. കുട്ടിയുടെ അമ്മായിയും കൂടെയുണ്ടായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് മാറ്റിയത്.

പ്രിയങ്ക അനാബിയയെ കാണാനെത്തിയപ്പോള്‍, കുട്ടി പൊട്ടിക്കരഞ്ഞിരുന്നു. സുഖാന്വേഷണം നടത്തുന്നതിനിടെയായിരുന്നു വൈകാരിക സംഭവങ്ങള്‍ അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ആന്റി എന്നാണ് കത്തില്‍ വിശേഷിപ്പിച്ചത്. അനാബിയ ധൈര്യമുള്ള പെണ്‍കുട്ടിയാണെന്നും, എന്ത് ആവശ്യം വന്നാലും തന്നെ വിളിക്കണമെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞു.

പ്രിയങ്കപ്പെട്ട അനാബിയ, ഞാന്‍ നിനക്ക് കുറച്ച് സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. നിനക്കത് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. നീ എപ്പോഴും ധീരയായിരിക്കും, എന്ത് ആവശ്യങ്ങള്‍ വന്നാലും വിളിക്കണം, ഒരുപാട് സ്‌നേഹത്തോടെ പ്രിയങ്കാ ആന്റി എന്നായിരുന്നു കത്തില്‍ പറഞ്ഞത്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാനവാസ് ആലമാണ് അനാബിയക്ക് കത്തും സമ്മാനങ്ങളും എത്തിച്ച് നല്‍കിയത്. പോലീസ് സിഎഎ പ്രക്ഷോഭകര്‍ക്ക് നേരെ അതിക്രമമാണ് അഴിച്ചുവിട്ടതെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങള്‍ക്കൊപ്പം ഇന്നും, നാളെയും എല്ലായ്‌പ്പോഴും കോണ്‍ഗ്രസ് ഉണ്ടാവുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+