Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ രാജീവ് ഗാന്ധിയുടെ മകളാണ്: മോദിയോട് പ്രിയങ്ക

അമേഠി: അതെങ്ങനെ ശരിയാവും, അമ്മയും സഹോദരനും കണ്‍കണ്ട ശത്രുക്കള്‍. താന്‍ മകളെ പോലെ. നരേന്ദ്ര മോദിയെ നിരുത്തി പ്രിയങ്ക ഗാന്ധി രംഗത്ത്. താന്‍ രാജീവ് ഗാന്ധിയുടെ മാത്രം മകളാണ്. പ്രിയങ്ക തനിക്ക് മകളെ പോലെയാണെന്ന് ഒരു അഭിമുഖത്തില്‍ മോദി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

താന്‍ രാജീവ് ഗാന്ധിയുടെ മാത്രം മകളാണെന്ന് അമേഠില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പ്രിയങ്ക മോദിയ്ക്ക് മറുപടി നല്‍കി. ദൂരദര്‍ശന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രിയങ്ക തനിക്ക് മകളെ പോലെയാണെന്ന് മോദി പറഞ്ഞത്. എന്നാല്‍ ദൂരദര്‍ശന്‍ ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാണ് സംപ്രേക്ഷണം ചെയ്തത്. ഇതിനെതിരെ ബി ജെ പി രംഗത്ത് വന്നിരുന്നു.

Priyanka Gandhi

അതേ സമയം മോദിയുടെ പ്രസ്താവന പുറത്ത് വന്നതോടെ കോണ്‍ഗ്രസും രംഗത്തെത്തി. മോദി പ്രിയങ്കയെ മകളെ പോലെ കാണുന്നതില്‍ തനിയ്ക്ക് സന്തോഷമുണ്ടെന്നും എന്നാല്‍ അവര്‍ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രിയങ്ക തന്നെ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലായിരുന്ന പ്രിയങ്ക ഈ തിരഞ്ഞെടുപ്പിലൂടെയാണ് കളത്തിലിറങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും അമ്മയ്ക്കും സഹോദരനും വേണ്ടി പ്രചാരണ പരിപാടിയില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു പ്രിയങ്ക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+