'അവള് എന്നും ഗര്‍ഭാവസ്ഥയിലാണ്; അവന് കന്നുകാലിയെ പോലെയാണ് പെരുമാറുന്നത്'; അമലപോളിന്റെ കുറിപ്പ്
കൊച്ചി: തെന്നിന്ത്യന്‍ താരം അമല പോള്‍ രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്ത ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗായകനായ ഭാവ്നിന്ദറുമായി അമല പോളിന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ വിഷയത്തില്‍ താരം തന്നെ വിശദീകണവുമായി രംഗത്തെത്തി. താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും വിവാഹത്തിനായി കുറച്ച് കൂടി സമയമെടുക്കുമെന്നും അതിനെക്കുറിച്ച് എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
വളരെ സജീവമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമാണ് കുറിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ദ് ബുക്ക് ഓഫ് വുമണ്‍
ഇപ്പോഴും അടിമത്തം നിലനില്‍ക്കുന്ന എന്ന ഹാഷ്ടാഗോട് കൂടിയാണ് അമല പോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഓഷോയുടെ 'ദ് ബുക്ക് ഓഫ് വുമണ്‍' എന്ന പുസ്തകത്തിന്റെ ചിത്രവുമുണ്ട്. 'ദി പ്രോഫിറ്റിലെ' പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, കുട്ടികളെകുറിച്ചും, വേദനയെക്കുറിച്ചുമെല്ലാം മികച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയത് സ്ത്രീകളാണ് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

അവള് എന്നും ഗര്‍ഭാവസ്ഥയിലാണ്
ദൈവത്തെക്കുറിച്ചല്ല, തത്വ ചിന്തകളെക്കുറിച്ചോ അല്ല, ജീവിതത്തെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഉത്തരം മികച്ച ചോദ്യങ്ങള്‍ സ്ത്രീകളില്‍ നിന്നുമാത്രം വരുന്നത്. പുരുഷന്മാരില് നിന്നും വരുന്നില്ല. കാരണം സ്ത്രീകള്‍ അടിമത്വം അനുഭവിച്ചിട്ടുണ്ട്, അപമാനം സഹിച്ചിട്ടുണ്ട്. സാമ്പത്തിക ആശ്രിതത്വം അനുഭവിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി അവള് എന്നും ഗര്‍ഭാവസ്ഥയിലാണ്.

സ്ത്രീകളുടെ മരണത്തിന് തുല്ല്യം
നൂറ്റാണ്ടുകളായി അവള് വേദനയില്‍ ജീവിക്കുകയാണ്. അവളുടെ ഉള്ളില്‍ വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കില്ല. കഴിക്കുന്നതെല്ലാം ശര്‍ദിച്ച് ക്ഷീണിതയാണ് അവള് എന്നും. ഉള്ളില്‍ വളരുന്ന കുഞ്ഞിന് ഒന്‍പത് മാസം എത്തിയാല്‍ അവരുടെ ജനനം സ്ത്രീകളുടെ മരണത്തിന് തുല്ല്യമാണ്.

ഫാക്ടറിയായി
ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്കി കഴിഞ്ഞ് സ്വതന്ത്രയാവുമ്പോഴേക്കും അവളുടെ പുരുഷന് അവള് രണ്ടാമതും ഗര്‍ഭം ധരിക്കുന്നതിന് തയ്യാറെടുത്തിരിക്കും. ജനന നിരക്ക് കൂട്ടാനുള്ള ഒരു ഫാക്ടറിയായി പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മ്മം എന്നാണ് തോന്നുന്നത്.

പുരുഷന്മാരുടെ ധര്‍മ്മം.
എന്താണ് പുരുഷന്മാരുടെ ധര്‍മ്മം. അവന് അവളുടെ വേദനയില്‍ പങ്കുചേരുന്നില്ല. ഒന്‍പത് മാസവും സ്ത്രീ വേദനയിലാണ് പ്രസവസമയത്തും അവള് വേദനയിലാണ്. അപ്പോള്‍ അവന് എന്താണ് ചെയ്യുന്നത്.? പുരുഷനെ സംബന്ധിച്ച് അവന്റെ കാമം തീര്‍ക്കാനുള്ള വസ്തു മാത്രമാണ് സ്ത്രീ. ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് അവന് ചിന്തിക്കുന്നില്ല.

കന്നുകാലിയെ പോലെ
അപ്പോഴും അവന് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവന് അവളോട് ശരിക്കും സ്നേഹമുണ്ടായിരുന്നെങ്കിലും ലോകത്തില്‍ ഇത്രയും ജനസംഖ്യ വര്‍ധിക്കുമായിരുന്നില്ല. അവന്റെ സ്നേഹം എന്ന് വാക്ക് ഒഴിഞ്ഞു കിടക്കുകയാണ്. അവന് അവളോട് കന്നുകാലിയെ പോലെയോണ് പെരുമാറുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications