കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവള്‍ എന്നും ഗര്‍ഭാവസ്ഥയിലാണ്; അവന്‍ കന്നുകാലിയെ പോലെയാണ് പെരുമാറുന്നത്'; അമലപോളിന്റെ കുറിപ്പ്

  • By News Desk
Google Oneindia Malayalam News

കൊച്ചി: തെന്നിന്ത്യന്‍ താരം അമല പോള്‍ രഹസ്യമായി വിവാഹിതയായി എന്ന വാര്‍ത്ത ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗായകനായ ഭാവ്‌നിന്ദറുമായി അമല പോളിന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ വിഷയത്തില്‍ താരം തന്നെ വിശദീകണവുമായി രംഗത്തെത്തി. താനിപ്പോള്‍ സിനിമയുടെ തിരക്കിലാണെന്നും വിവാഹത്തിനായി കുറച്ച് കൂടി സമയമെടുക്കുമെന്നും അതിനെക്കുറിച്ച് എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

വളരെ സജീവമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമാണ് കുറിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത്.

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...

ദ് ബുക്ക് ഓഫ് വുമണ്‍

ദ് ബുക്ക് ഓഫ് വുമണ്‍

ഇപ്പോഴും അടിമത്തം നിലനില്‍ക്കുന്ന എന്ന ഹാഷ്ടാഗോട് കൂടിയാണ് അമല പോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഓഷോയുടെ 'ദ് ബുക്ക് ഓഫ് വുമണ്‍' എന്ന പുസ്തകത്തിന്റെ ചിത്രവുമുണ്ട്. 'ദി പ്രോഫിറ്റിലെ' പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, കുട്ടികളെകുറിച്ചും, വേദനയെക്കുറിച്ചുമെല്ലാം മികച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയത് സ്ത്രീകളാണ് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

 അവള്‍ എന്നും ഗര്‍ഭാവസ്ഥയിലാണ്

അവള്‍ എന്നും ഗര്‍ഭാവസ്ഥയിലാണ്

ദൈവത്തെക്കുറിച്ചല്ല, തത്വ ചിന്തകളെക്കുറിച്ചോ അല്ല, ജീവിതത്തെക്കുറിച്ചാണ്. എന്തുകൊണ്ടാണ് ഉത്തരം മികച്ച ചോദ്യങ്ങള്‍ സ്ത്രീകളില്‍ നിന്നുമാത്രം വരുന്നത്. പുരുഷന്മാരില്‍ നിന്നും വരുന്നില്ല. കാരണം സ്ത്രീകള്‍ അടിമത്വം അനുഭവിച്ചിട്ടുണ്ട്, അപമാനം സഹിച്ചിട്ടുണ്ട്. സാമ്പത്തിക ആശ്രിതത്വം അനുഭവിച്ചിട്ടുണ്ട്. എല്ലാത്തിനും ഉപരിയായി അവള്‍ എന്നും ഗര്‍ഭാവസ്ഥയിലാണ്.

സ്ത്രീകളുടെ മരണത്തിന് തുല്ല്യം

സ്ത്രീകളുടെ മരണത്തിന് തുല്ല്യം

നൂറ്റാണ്ടുകളായി അവള്‍ വേദനയില്‍ ജീവിക്കുകയാണ്. അവളുടെ ഉള്ളില്‍ വയറ്റില്‍ വളരുന്ന കുഞ്ഞ് അവളെ ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കില്ല. കഴിക്കുന്നതെല്ലാം ശര്‍ദിച്ച് ക്ഷീണിതയാണ് അവള്‍ എന്നും. ഉള്ളില്‍ വളരുന്ന കുഞ്ഞിന് ഒന്‍പത് മാസം എത്തിയാല്‍ അവരുടെ ജനനം സ്ത്രീകളുടെ മരണത്തിന് തുല്ല്യമാണ്.

ഫാക്ടറിയായി

ഫാക്ടറിയായി

ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്‍കി കഴിഞ്ഞ് സ്വതന്ത്രയാവുമ്പോഴേക്കും അവളുടെ പുരുഷന്‍ അവള്‍ രണ്ടാമതും ഗര്‍ഭം ധരിക്കുന്നതിന് തയ്യാറെടുത്തിരിക്കും. ജനന നിരക്ക് കൂട്ടാനുള്ള ഒരു ഫാക്ടറിയായി പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മ്മം എന്നാണ് തോന്നുന്നത്.

പുരുഷന്മാരുടെ ധര്‍മ്മം.

പുരുഷന്മാരുടെ ധര്‍മ്മം.

എന്താണ് പുരുഷന്മാരുടെ ധര്‍മ്മം. അവന്‍ അവളുടെ വേദനയില്‍ പങ്കുചേരുന്നില്ല. ഒന്‍പത് മാസവും സ്ത്രീ വേദനയിലാണ് പ്രസവസമയത്തും അവള്‍ വേദനയിലാണ്. അപ്പോള്‍ അവന്‍ എന്താണ് ചെയ്യുന്നത്.? പുരുഷനെ സംബന്ധിച്ച് അവന്റെ കാമം തീര്‍ക്കാനുള്ള വസ്തു മാത്രമാണ് സ്ത്രീ. ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് അവന്‍ ചിന്തിക്കുന്നില്ല.

കന്നുകാലിയെ പോലെ

കന്നുകാലിയെ പോലെ

അപ്പോഴും അവന്‍ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവന് അവളോട് ശരിക്കും സ്‌നേഹമുണ്ടായിരുന്നെങ്കിലും ലോകത്തില്‍ ഇത്രയും ജനസംഖ്യ വര്‍ധിക്കുമായിരുന്നില്ല. അവന്റെ സ്‌നേഹം എന്ന് വാക്ക് ഒഴിഞ്ഞു കിടക്കുകയാണ്. അവന്‍ അവളോട് കന്നുകാലിയെ പോലെയോണ് പെരുമാറുന്നത്.

English summary
Amala Paul Instagram Post About Women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X