കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചങ്കൂറ്റമുളള നേതാവിന് മാത്രമേ ഇത്തരം തീരുമാനമെടുക്കാനാകൂ..' മോദിയെ പുകഴ്ത്തി അമല പോൾ!

Google Oneindia Malayalam News

ചെന്നൈ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് നടി അമലാ പോള്‍. ട്വിറ്ററിലൂടെയാണ് അമല പോളിന്റെ പ്രതികരണം. ബിജെപി സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റിനൊപ്പമാണ് അമലയുടെ പ്രതികരണം. ചങ്കൂറ്റമുണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നാണ് അമല പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

''ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നു. ഇത് ആരോഗ്യപരവും പ്രതീക്ഷാനിര്‍ഭരവും ഏറെ അനിവാര്യവും ആയ മാറ്റമാണ്. ഇത് ഒട്ടും എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ചങ്കൂറ്റമുളള നേതാക്കള്‍ക്ക് മാത്രമേ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സാധിക്കുകയുളളൂ. സമാധാനപൂര്‍ണമായ വരുംകാലത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് അമലയുടെ ട്വീറ്റ്.

bjp

മലയാള സിനിമാ ലോകത്ത് നിന്നും ഇതുവരെ പ്രമുഖരാരും കശ്മീര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം തമിഴില്‍ നിന്നും നടന്‍ കമല്‍ഹാസന്‍ കേന്ദ്ര നീ്ക്കത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഏകാധിപത്യപരായ തീരുമാനമാണെന്നും ഇത് ജനാധിപത്യമല്ലെന്നുമാണ് കമല്‍ തുറന്നടിച്ചത്. അതേസമയം ബോളിവുഡില്‍ നിന്ന് അനുപം ഖേറും കങ്കണ റണാവത്തും അടക്കമുളളവര്‍ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് എത്തി.

ആര്‍ട്ടിക്കിള്‍ 370 കശ്മീരിനെ ബാധിച്ചിരുന്ന ഒരു കാന്‍സര്‍ ആയിരുന്നുവെന്നും അതിന് ചികിത്സ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും ആയിരുന്നു അനുപം ഖേറിന്റെ പ്രതികരണം. തീവ്രവാദ മുക്തമായ ഭാരതത്തിലേക്കുളള മുന്നേറ്റമാണ് കേന്ദ്ര നീക്കം എന്നാണ് നടി കങ്കണ റണാവത്ത് പ്രതികരിച്ചത്. ചിന്തിക്കാന്‍ പോലും പറ്റാത്തത് മോദി സാധ്യമാക്കിയെന്നും കങ്കണ ട്വീറ്റ് ചെയ്തു.

English summary
Actress Amala Paul supports Modi in scrapping Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X