കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരാണ് തലപ്പത്ത് എത്തേണ്ടത്... പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് അമരീന്ദര്‍ സിംഗ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവ് വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പുതിയ അധ്യക്ഷയായി പ്രിയങ്ക ഗാന്ധി വരണമെന്ന ആവശ്യം ഒരിക്കല്‍ കൂടി കോണ്‍ഗ്രസില്‍ ശക്തമായിരിക്കുകയാണ്. ഇതോടെ അവര്‍ അധ്യക്ഷ സ്ഥാനത്തെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് പ്രിയങ്കയെ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശശി തരൂര്‍ പ്രിയങ്കയ്ക്ക് ജന്‍മനാ നേതൃ കഴിവുണ്ടെന്നും, അവര്‍ അധ്യക്ഷ സ്ഥാനത്തെത്തണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രിയങ്ക നേരത്തെ തന്നെ അധ്യക്ഷ സ്ഥാനത്തേിക്കില്ലെന്നാണ് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞപ്പോള്‍ പറഞ്ഞത് ഗാന്ധി കുടുംബത്തിന് പുറത്തുള്ള യുവാക്കളില്‍ നിന്നുള്ള നേതാവ് അധ്യക്ഷ സ്ഥാനത്തെത്തണമെന്നാണ്.

പ്രിയങ്ക വരണം

പ്രിയങ്ക വരണം

അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി വരണമെന്ന് അമരീന്ദര്‍ സിംഗ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക. അവര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിരവധി പേര്‍ക്ക് പ്രിയങ്ക അധ്യക്ഷ സ്ഥാനത്തെത്തണമെന്ന് ആഗ്രഹമുണ്ട്. ഇക്കാര്യം ഗാന്ധി കുടുംബത്തിനോട് സൂചിപ്പിച്ചിട്ടുമുണ്ട്.

തരൂരിന്റെ പിന്തുണ

തരൂരിന്റെ പിന്തുണ

പ്രിയങ്ക ഗാന്ധി തീപ്പൊരി നേതാവാണെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞിരുന്നു. അവരെ താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയാണെന്നും അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്ക മുന്നിലേക്ക് വരണമെന്നും തരൂര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദറും പിന്തുണയറിയിച്ചത്. പ്രിയങ്ക വരുന്നത് കോണ്‍ഗ്രസിനെ ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്ക് കൊണ്ടുപോകുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക വരുമോ

പ്രിയങ്ക വരുമോ

പ്രിയങ്ക അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ എന്നാണ് കോണ്‍ഗ്രസിനുള്ളിലെ ചൂടുപിടിച്ച് ചര്‍ച്ച. എന്നാല്‍ ഗാന്ധി കുടുംബത്തിന് അത്തരമൊരു നീക്കത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ കഴിവ് തെളിയിച്ച ശേഷം മാത്രം മതി ദേശീയ തലത്തില്‍ ശക്തിപ്രകടിപ്പിക്കാനിറങ്ങുന്നതെന്നാണ് സൂചന. യുപിയില്‍ സോന്‍ഭദ്രയിലടക്കം ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രിയങ്ക വലിയ നേതാവായി ഉയര്‍ന്ന് വരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കാണുമെന്നാണ് സൂചന.

യുവ നേതാവാകണം

യുവ നേതാവാകണം

കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നത് യുവനേതാവാകണമെന്ന് അമരീന്ദര്‍ പറയുന്നു. ഇന്ത്യ യുവ രാജ്യമാണ്. അതുകൊണ്ട് യുവനേതാക്കള്‍ എത്തുമ്പോള്‍ ആ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യം കാണുമെന്നും അമരീന്ദര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയാണ് ഏറ്റവും മികച്ച ചോയ്‌സ്. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. വളരെ ബുദ്ധിമതിയായ നേതാവാണ് അവര്‍. കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കും. ഏത് വെല്ലുവിളിയും അവര്‍ ഏറ്റെടുക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!

English summary
amarinder bats for priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X