India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ കോണ്‍ഗ്രസ് മാറും, ത്രീഡി പ്ലാനിംഗുമായി അമരീന്ദര്‍ സിംഗ് വാറിംഗ്, രാഹുലിന്റെ പച്ചക്കൊടി

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം അടിമുടി മാറാന്‍ കോണ്‍ഗ്രസ്. പുതിയ സംസ്ഥാന സമിതിയെ നേരത്തെ രാഹുല്‍ ഗാന്ധി നിയമിച്ചിരുന്നു. സംസ്ഥാന അധ്യക്ഷനായി അമരീന്ദര്‍ സിംഗ് രാജാ വാറിംഗായിരുന്നു എത്തിയത്. ത്രീഡി പ്ലാനിംഗാണ് കോണ്‍ഗ്രസിനായി അമരീന്ദര്‍ ഒരുങ്ങുന്നത്. അച്ചടക്കം, സമര്‍പ്പണം, പരസ്പര ചര്‍ച്ചകള്‍ എന്നിവയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗമായി അമരീന്ദര്‍ കാണുന്നത്. ചന്നിയുടെ സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു വാറിംഗ്. പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നവരോട് ക്ഷമിക്കില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുലിന് യോഗമില്ല, അധ്യക്ഷ സ്ഥാനത്തേക്ക് പ്രശാന്തിന്റെ നിര്‍ദേശം ഇങ്ങനെ, കോണ്‍ഗ്രസിന് സര്‍പ്രൈസ്രാഹുലിന് യോഗമില്ല, അധ്യക്ഷ സ്ഥാനത്തേക്ക് പ്രശാന്തിന്റെ നിര്‍ദേശം ഇങ്ങനെ, കോണ്‍ഗ്രസിന് സര്‍പ്രൈസ്

നവജ്യോത് സിംഗ് സിദ്ദുവിന് പകരക്കാരനായിട്ടാണ് അമരീന്ദര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായത്. അതേസമയം സിദ്ദു കോണ്‍ഗ്രസ് ഓഫീസിലെ പരിപാടികള്‍ക്കായി എത്തിയിരുന്നു. എന്നാല്‍ ഒരു നേതാവുമായും അദ്ദേഹം വേദി പങ്കിട്ടില്ല. കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, അച്ചടക്ക നടപടി നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന സുനില്‍ ജക്കറും പരിപാടികള്‍ക്ക് വന്നില്ല. അദ്ദേഹം പുതിയ നേതൃത്വവുമായി അടക്കം അകലം പാലിക്കുകയാണ്. കോണ്‍ഗ്രസ് ഒരു ചിന്തയും പ്രത്യയശാസ്ത്രവുമാണ്. അതൊരിക്കലും മാഞ്ഞുപോകില്ലെന്നും രാജാ വാറിംഗ് പറഞ്ഞു. ത്രീഡി നയത്തില്‍ കേന്ദ്രീകരിച്ചായിരിക്കണം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ അച്ചടക്കത്തിന്റെ കാര്യം അമരീന്ദര്‍ എടുത്ത് പറഞ്ഞു. ഒരു വ്യക്തിയോ പ്രസ്ഥാനമോ അച്ചടക്കമില്ലാതെ വളരില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ നമ്മള്‍ പാലിക്കേണ്ടതുണ്ട്. ഉത്തരവാദിത്തം നിറവേറ്റാനുള്ള ആത്മസമര്‍പ്പണം എല്ലാ നേതാക്കള്‍ക്കും വേണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കട്ടെ. ഈ ദൗത്യത്തില്‍ അവര്‍ എല്ലാവരെയും ഒപ്പം കൂട്ടണം. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സൗകര്യമൊരുക്കും. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തുമെന്ന് അമരീന്ദര്‍ പറയുന്നു. പാര്‍ട്ടിയോട് തീരുമാനിക്കാതെ ഒറ്റയ്ക്ക് തീരുമാനമെടുത്താല്‍ എനിക്ക് പോലും വിജയിക്കാനാവില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

ചര്‍ച്ചകളും, ടീം വര്‍ക്കും. പാര്‍ട്ടിയില്‍ ഉണ്ടാവണം. രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ എന്നാല്‍ മാത്രമേ സാധിക്കൂ. തന്നെ സംസ്ഥാന അധ്യക്ഷനാക്കിയ രാഹുലിനും സോണിയക്കും, നേതൃത്വത്തിനും നന്ദി പറയുന്നു. കോണ്‍ഗ്രസില്‍ ഏതൊരു വ്യക്തിക്കും എവിടെയും പോയി ആരെയും കാണാം. സ്വന്തം ശബ്ദം എവിടെയും പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും അമരീന്ദര്‍ വ്യക്തമാക്കി. നവജ്യോത് സിദ്ദു പഞ്ചാബ് ഗവര്‍ണറെ കണ്ട കാര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വ്യക്തിപരമായ ബ്രാന്‍ഡിംഗ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് ഭരത് ഭൂഷണ്‍ അശു പറഞ്ഞു. അതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് നേരിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അമരീന്ദര്‍ രാജാ വാറിംഗ് പഞ്ഞു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എഎപിയെ അധികാരത്തിലെത്തിച്ചതെന്ന് ഹരീഷ് ചൗധരി പറഞ്ഞു.

cmsvideo
  ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

  മീടു ഇരകളെ പട്ടികളുമായി ഉപമിച്ചു, വൈരമുത്തു വിവാദത്തില്‍, ആരോപണം ഒതുക്കാന്‍ വിളിച്ചെന്ന് ചിന്‍മയിമീടു ഇരകളെ പട്ടികളുമായി ഉപമിച്ചു, വൈരമുത്തു വിവാദത്തില്‍, ആരോപണം ഒതുക്കാന്‍ വിളിച്ചെന്ന് ചിന്‍മയി

  English summary
  amarinder singh raja warring have a 3d plan to revive congress, this may work in favour of them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X