കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല, മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് മുഖ്യമന്ത്രി അമരീന്തര്‍ സിങ്ങ്

  • By
Google Oneindia Malayalam News

സംഗ്രൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്ന് അമരീന്ദര്‍ പറഞ്ഞു. സൈന്യത്തെ മോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ് പ്രത്യേകിച്ച് ഇന്ത്യ പാകിസ്താനിലെ ബാലക്കോട്ടില്‍ നടത്തിയ തിരിച്ചടിക്ക് ശേഷം.ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും അമരീന്ദര്‍ പറഞ്ഞു. സങ്ക്രൂറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അമരീന്ദര്‍.

amarindermodi-15

<strong>വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!</strong>വെടിപൊട്ടിച്ച് യെദ്യൂരപ്പ!! 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്!!

ബാലക്കോട്ട് തിരിച്ചടിക്ക് ശേഷം ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് മോദി പറഞ്ഞത് ' എന്‍റെ സൈന്യം' എന്നാണ്. സൈന്യം മോദിക്ക് ഒറ്റയ്ക്ക് അവകാശപ്പെട്ടതല്ല.താനും സൈന്യത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. താന്‍ രാജ്യത്തെയാണ് സേവിച്ചത്, മോദിയെ അല്ല, അമരീന്ദര്‍ പറഞ്ഞു.

<strong>പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി</strong>പ്രിയങ്കയുടെ നീക്കം, ബ്രാഹ്മണരും മുസ്ലീങ്ങളും ഒന്നിച്ചെത്തും! കോണ്‍ഗ്രസ് പൊളിച്ചടുക്കുമെന്ന് യോഗി

ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ മോദിയേയും ബിജെപിയേയും അനുവദിക്കൂട. രാജ്യത്തെ വര്‍ഗീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കൊപ്പമാണോ അതോ മതേതരത്വം മറുകെ പിടിക്കുന്നവര്‍ക്കൊപ്പമാണോ നില്‍ക്കേണ്ടതെന്ന് തിരുമാനിക്കുള്ള സമയമാണിതെന്നും അമരീന്ദര്‍ സിങ്ങ് പറഞ്ഞു.

മോദിയുടെ സൈന്യം പരാമര്‍ശത്തിനെതിരെ നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സേനയെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കാന്‍ മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. യുപിഎ കാലത്തും മിന്നലാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് അന്നത്തെ സര്‍ക്കാര്‍ പറഞ്ഞ് നടന്നിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

English summary
amarinder singh against bjp and narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X