കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദുവിന് അച്ചടക്കമില്ല, മന്ത്രിസ്ഥാനം നല്‍കിയാല്‍ ഏറ്റെടുക്കണം, രാജി കിട്ടിയില്ലെന്ന് അമരീന്ദര്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജോത് സിദ്ദുവും തമ്മിലുള്ള പോരാട്ടം കനക്കുന്നു. ഒരു മുഖ്യമന്ത്രി നല്‍കിയ പദവി എങ്ങനെയാണ് മറ്റൊരു മന്ത്രി നിരസിക്കുകയെന്ന് അമരീന്ദര്‍ ചോദിക്കുന്നു. സിദ്ദുവിന്റെ രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. നേരത്തെ അമരീന്ദര്‍ സിംഗിന് രാജിക്കത്ത് നല്‍കിയതായി സിദ്ദു പറഞ്ഞിരുന്നു. എന്നാല്‍ ഇത് അമരീന്ദര്‍ തള്ളിയതോടെ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. സിദ്ദുവിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് വരെ അമരീന്ദര്‍ സൂചിപ്പിച്ചു. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായ സമയത്താണ് അദ്ദേഹം രാജിവെച്ചതെന്നും അമരീന്ദര്‍ പറഞ്ഞു.

1

അതേസമയം സിദ്ദു രാജിക്കത്ത് നേരിട്ട് രാഹുല്‍ ഗാന്ധിക്ക് നല്‍കിയതിലൂടെ അമരീന്ദറിനെ ചൊടിപ്പിച്ചിരിക്കുകയാണ്. തന്റെ വകുപ്പ് മാറ്റിയതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. വൈദ്യുത ഊര്‍ജ വകുപ്പിന്റെ ചുമതലയാണ് അമരീന്ദര്‍ സിദ്ദുവിന് നല്‍കിയത്. ഇതാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്. സിദ്ദുവിന്റെ രാജിക്കാര്യം താന്‍ പഞ്ചാബില്‍ മടങ്ങിയെത്തിയ ശേഷമേ തീരുമാനിക്കൂ എന്ന് അമരീന്ദര്‍ വ്യക്തമാക്കി. ഇപ്പോള്‍ ദില്ലിയിലാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ വൈദ്യുത മന്ത്രാലയം ഏറ്റവും നിര്‍ണായകമായ വകുപ്പാണെന്ന് അമരീന്ദര്‍ പറയുന്നു.

പഞ്ചാബിന് ദേശീയ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതില്‍ സിദ്ദുവിന് ശ്രമിക്കാമായിരുന്നു. ഇപ്പോള്‍ കൊയ്ത്ത് കാലമായതിനാല്‍ വൈദ്യുതി കൂടുതലായി ആവശ്യമാണ്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിച്ചിട്ടില്ല. ഇത് വേണ്ടവിധത്തില്‍ ശരിയാക്കാന്‍ സിദ്ദുവിന് പരിശ്രമിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇന്ന് എന്റെ ഓഫീസിലേക്ക് രാജിക്കത്ത് അയച്ചെന്നാണ് സിദ്ദു പറയുന്നത്. എന്നാല്‍ ഇതുവരെ അദ്ദേഹം അത് അയച്ചിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു. രാജിക്കത്ത് ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും കാര്യം പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ അച്ചടക്കമുണ്ടെന്ന് സിദ്ദു മനസ്സിലാക്കണം. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയാണ് അവരുടെ വകുപ്പുകള്‍ മാറ്റാന്‍ തീരുമാനിച്ചത്. അവരുടെ കഴിവുകള്‍ മനസ്സിലാക്കിയാണ് വകുപ്പുകള്‍ മാറ്റിയത്. വളരെ നിര്‍ണായക വകുപ്പായത് കൊണ്ടാണ് വൈദ്യുതി വകുപ്പ് സിദ്ദുവിന് നല്‍കിയത്. എന്നാല്‍ എനിക്കത് വേണ്ടെന്നാണ് സിദ്ദു പറയുന്നത്. ഒരിക്കല്‍ ഒരുകാര്യം തീരുമാനിച്ചാല്‍, അതില്‍ നിന്ന് പിന്‍മാറാന്‍ പാടില്ല. അദ്ദേഹത്തിന് തുടരാന്‍ താല്‍പര്യമില്ലെങ്കില്‍, എനിക്ക് ഒന്നും ചെയ്യാനാവില്ല . ഒരു സൈനികന്‍ താന്‍ ലഡാക്കില്‍ ജോലി ചെയ്യാനില്ലെന്ന് പറയുന്നത് പോലെയാണെന്നും അമരീന്ദര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍

English summary
amarinder singh against sidhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X