കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രായം കൂടിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകേണ്ട!! രാഹുലിന് പകരം വേണ്ടത് യുവരക്തം, അമരീന്ദര്‍ നിലപാട്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ഇനിയാര്? രാഹുല്‍ ഗാന്ധി പദവി ഒഴിഞ്ഞതോടെ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആര്‍ക്ക് സാധിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് പല കോണില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യമാകുമോ? ഒട്ടേറെ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിക്ക് മുമ്പിലുള്ളത്.

വരും ദിവസങ്ങളില്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ പ്രഖ്യാപിക്കാനിരിക്കെയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്. പുതിയ ദേശീയ അധ്യക്ഷന്‍ യുവാവായിരിക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച ആവശ്യം. പ്രായം കൂടിയവര്‍ അധ്യക്ഷപദവിയില്‍ വേണ്ടെന്നും കോണ്‍ഗ്രസിന് വേണ്ടത് യുവനേതൃത്വമാണെന്നും അമരീന്ദര്‍ പറയുന്നു. വിശദാംശങ്ങള്‍...

 ശക്തനായ യുവാവ്

ശക്തനായ യുവാവ്

രാഹുല്‍ ഗാന്ധിക്ക് പകരം ദേശീയ അധ്യക്ഷനാകേണ്ടത് ശക്തനായ യുവാവായിരിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി രാജിവെക്കുന്നത് നിര്‍ഭാഗ്യകരമാണ്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അമരീന്ദര്‍ സിങ് ഉണര്‍ത്തി.

കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടേണ്ടത്

കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടേണ്ടത്

ഇന്ത്യ മൊത്തം സ്വീകാര്യനായ നേതാവിനെയാകണം കോണ്‍ഗ്രസ് മുന്നോട്ട് വെക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തിയാകണം. ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തതിന് പിന്നാലെ അമരീന്ദര്‍ സിങ് വാര്‍ത്താകുറിപ്പും പുറത്തിറക്കി. രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രതീക്ഷയുള്ള നേതാവിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടണമെന്നും അമരീന്ദര്‍ പറഞ്ഞു.

അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം

അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം

അതേസമയം, അശോക് ഗെഹ്ലോട്ടിനാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടുന്നുവെന്നതിന്റെ സൂചനയാണ് രാഹുല്‍ ഗാന്ധിയുടെ രാജിയെന്ന് ഗെഹ്ലോട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാജികത്ത് ഇക്കാര്യത്തിലുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
രാഹുലിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പ്രിയങ്ക | Oneindia Malayalam
 എല്ലാവരും വായിക്കണം

എല്ലാവരും വായിക്കണം

ആര്‍എസ്എസിനെയും ബിജെപിയെയുമാണ് കോണ്‍ഗ്രസിന് നേരിടാനുള്ളത്. ഇവരെ നേരിടാന്‍ തയ്യാറായി വരുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ രാജികത്ത്. ഇതില്‍ ഒട്ടേറെ സന്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാലു പേജുള്ള ആ രാജിക്കത്ത് പത്ത് തവണയെങ്കിലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വായിക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു.

അന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടിഅന്ത്യശാസനവുമായി ഇറാന്‍!! ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിക്കാന്‍ നീക്കം... കളി അമേരിക്കക്ക് വേണ്ടി

English summary
Amarinder Singh Bats for Young Leader as Congress Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X