കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ജയിച്ചു, അരുണ്‍ ജെയ്റ്റ്‌ലി തോറ്റു

Google Oneindia Malayalam News

അമൃത്സര്‍: നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ടാമനാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് തോല്‍വി. പഞ്ചാബിലെ അൃത്സര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജെയ്റ്റ്‌ലി തോല്‍വി ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിലെ അമരീന്ദര്‍ സിംഗാണ് ജെയ്റ്റിയെ തോല്‍പിച്ചത്.

മിഷന്‍ 272 ലെ പ്രധാന ലീഡര്‍മാരില്‍ ഒരാളായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലി. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ജെയ്റ്റ്‌ലിക്ക് സുപ്രധാനമായ സ്ഥാനം ദില്ലിയില്‍ കാത്തിരിക്കുന്നു എന്ന് മോദി അമൃത്സറിലെ റാലിയില്‍ പ്രസംഗിക്കുകയും ചെയ്തു.

arun-jaitley

മോദി, അദ്വാനി, രാജ് നാഥ് സിംഗ്, സുഷമ സ്വരാജ്, ഹര്‍ഷവര്‍ധനന്‍ തുടങ്ങി പ്രധാനപ്പെട്ട നേതാക്കളെല്ലാം വിജയക്കൊടി പാറിച്ച തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേദന പകരുന്നതാണ് ജയ്റ്റ്‌ലിയുടെ വിജയം. വിജയിച്ചാല്‍ കേന്ദ്രസര്‍ക്കാരിലെ ധനമന്ത്രി സ്ഥാനം വരെ ജയ്റ്റ്‌ലിക്കായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാജ്യസഭാംഗമായ ജയ്റ്റ്‌ലിക്ക് മോദി സര്‍ക്കാരില്‍ അംഗമാകാന്‍ കഴിയുമെങ്കിലും വിജയത്തോടെ പാര്‍ലിമെന്റില്‍ എത്തുന്ന ഒരു ഗ്ലാമര്‍ നഷ്ടമാകും എന്നുറപ്പാണ്. മണ്ഡലത്തിലെ താഴേതട്ടിലെ പിടിപാട് കുറവ് മുതല്‍ ബി ജെ പി എം പിയായിരുന്ന നവ് ജ്യോത് സിംഗ് സിധുവിനോടുള്ള ജനങ്ങളുടെ ഏതിര്‍പ്പ് വരെ ജെയ്റ്റ്‌ലിക്ക് എതിരായതായാണ് കണക്കുകൂട്ടല്‍.

English summary
Congress's Amarinder Singh beats BJP's Arun Jaitley to win Amritsar seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X