കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ആകെ പറഞ്ഞത് അക്കാര്യം, ഇങ്ങനൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അമരീന്ദര്‍, ബിജെപിക്കൊപ്പം?

Google Oneindia Malayalam News

ദില്ലി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടെന്നും അമരീന്ദര്‍ വ്യക്തമാക്കി. അതേസമയം ബിജെപിയുമായി അദ്ദേഹം കൂടുതല്‍ അടുക്കുകയാണെന്നും തുറഞ്ഞ് പറഞ്ഞു. ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചാണ് ക്യാപ്റ്റന്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്.

ഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷംഊണും ഉറക്കവുമില്ലാതെ ഗൗരി, ജോലിക്കാര്‍ക്ക് നിര്‍ദേശം ഇങ്ങനെ, ആര്യന് ജാമ്യം കിട്ടിയാല്‍ ദീപാവലി ആഘോഷം

പുതിയ പാര്‍ട്ടി എപ്പോഴാണ് പ്രഖ്യാപിക്കുകയെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടില്ല. നവജ്യോത് സിംഗ് സിദ്ദുവിനെതിരെയാണ് തന്റെ പോരാട്ടം എന്നും അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്ന് ശക്തമായ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ വരെ അമരീന്ദര്‍ ഉന്നയിച്ചിരിക്കുന്നത്.

1

കോണ്‍ഗ്രസുമായുള്ള എന്റെ ബന്ധമെല്ലാം അവസാനിച്ചിരിക്കുകയാണ്. പുതിയ പാര്‍ട്ടി ഉണ്ടാക്കുകയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യാനാണ് തന്റെ പ്ലാനെന്ന് അമരീന്ദര്‍ വെളിപ്പെടുത്തി. താന്‍ ഒരിക്കലും എല്ലാം അവസാനിപ്പിച്ച് വീട്ടിരിക്കാന്‍ പോകുന്നില്ല. പഞ്ചാബിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനാവും. ഞാന്‍ പോകണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. അതുകൊണ്ട് പാര്‍ട്ടി വിട്ടുവെന്നും അമരീന്ദര്‍ പറഞ്ഞു. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായത് 92ാം വയസ്സിലാണ്. പ്രകാശ് ബാദല്‍ എന്നേക്കാള്‍ 15 വര്‍ഷം പ്രായക്കൂടുതലുള്ളയാളാണ്. പിന്നെ എന്തുകൊണ്ട് ഞാന്‍ പ്രവര്‍ത്തിക്കാതിരിക്കണമെന്നും അമരീന്ദര്‍ ചോദിച്ചു.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

2

പഞ്ചാബില്‍ കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായിരിക്കുകയാണ്. വളരെ വേഗത്തിലാണ് അത് സംഭവിച്ചത്. നവജ്യോത് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കിയതാണ് അത് വേഗത്തിലാവാനുള്ള കാരണം. ആറുമാസം മുമ്പ് കോണ്‍ഗ്രസ് വളരെ മികച്ച നിലയിലായിരുന്നു. അവിടെ നിന്ന് ഇന്നത്തെ അവസ്ഥയിലെത്തിയത് സിദ്ദു കാരണമാണ്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സിദ്ദുവാണ്. തനിക്കൊരിക്കലും ഇന്നത്തെ പോലെ അപമാനം സഹിക്കേണ്ടി വന്നിട്ടില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വലിയ ഇടപെടലാണ് ഹൈക്കമാന്‍ഡ് നടത്തിയത്. മുമ്പൊരു നേതാവില്‍ നിന്ന് തനിക്ക് ആ അനുഭവം ഉണ്ടായിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു.

 3

തന്നെ ഗാന്ധി കുടുംബം ഇങ്ങനെ തഴയാനുള്ള കാരണം എന്താണെന്ന് അറിയില്ല. രാജീവ് ഗാന്ധിയുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്നോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ടെന്നറിയില്ല. എല്ലാകാര്യങ്ങളും ദില്ലിയില്‍ നിന്ന് തീരുമാനിക്കാനാവില്ല. സോണിയാ ഗാന്ധി എന്നെ വിളിച്ചാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. അമരീന്ദര്‍ നിങ്ങള്‍ രാജിവെക്കണം എന്ന് മാത്രമാണ് സോണിയ തന്നോട് പറഞ്ഞതെന്നും അമരീന്ദര്‍ വ്യക്തമാക്കി. ഞാന്‍ സോണിയയോട് പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാമെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ ഞാന്‍ മാറി നില്‍ക്കാമെന്നും സോണിയയെ അറിയിച്ചിരുന്നു.

4

മുഖ്യമന്ത്രിയെ പാര്‍ട്ടിക്കോ ഹൈക്കമാന്‍ഡിനോ തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പ് വരെ കാത്തുനിന്നില്ല. സോണിയക്ക് തനിക്കെതിരെയുള്ള കത്തും ലഭിച്ചിരുന്നു. തനിക്ക് രാജിവെക്കേണ്ടി വന്നുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള എന്റെ എല്ലാ ബന്ധവും അവസാനിച്ചിരിക്കുകയാണ്. തൊഴുത്തില്‍ കെട്ടുന്ന കുതിരയല്ല താനെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ വേഗത്തില്‍ തന്നെ ബിജെപി പിന്‍വലിക്കട്ടെ, അത് ശരിയല്ലാത്ത നിയമാണ്. ഭേദഗതി കൊണ്ടുവരാന്‍ ബിജെപി തയ്യാറാവണം. സുപ്രീം കോടതിയെ സമീപിച്ചത് കൊണ്ട് കാര്യമില്ല. ഇത് രാഷ്ട്രീയകാര്യമാണ്. വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഐഎസ്‌ഐയും ഖലിസ്ഥാനികളും അത് മുതലെടുക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.

5

തന്റെ പാര്‍ട്ടി പഞ്ചാബ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ബിജെപിയുമായി സഖ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവര്‍ കര്‍ഷക പ്രശ്‌നം പരിഹരിക്കണം. എങ്കില്‍ അവര്‍ക്കൊപ്പം ഞങ്ങളുണ്ടാവും. സീറ്റ് വിഭജനത്തെ കുറിച്ച് ബിജെപിയുമായി ഞങ്ങള്‍ സംസാരിക്കും. കര്‍ഷക സമരം ഒത്തുതീര്‍ന്നാല്‍ ബിജെപിയുമായി സഹകരിക്കുന്നതിന് യാതൊരു പ്രശ്‌നവുമില്ലെന്നും അമരീന്ദര്‍ അറിയിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ ബിജെപിയുമായി എനിക്ക് അടുപ്പമുണ്ടാകും. ഒരു മുഖ്യമന്ത്രി ഒറ്റയ്ക്കല്ല കാര്യങ്ങള്‍ നടത്തുക. പുതിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും ബിജെപി നേതാക്കളെയും കാണില്ലെന്നാണോ കരുതുന്നതെന്നും അമരീന്ദര്‍ ചോദിച്ചു.

6

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി നല്ല പയ്യനാണ്. ശരിക്കും കഠിനാധ്വാനം ചെയ്യുന്നയാളാണ് അദ്ദേഹം. എന്നാല്‍ വളരെ വൈകിപോയി ആ തീരുമാനം. പഞ്ചാബിലാകെ ചരണ്‍ജിത്ത് സിംഗ് ചന്നി ഓടിനടക്കുകയാണ്. അത് അദ്ദേഹത്തിന്റെ പണിയല്ല. സര്‍ക്കാരിനെ നിയന്ത്രിക്കലാണ് ചന്നിയുടെ ജോലി. ഞാന്‍ മന്ത്രിമാരെ ഉപയോഗിച്ചാണ് ഭരിച്ചിരുന്നത്. എല്ലായിടത്തും ഓടിനടക്കേണ്ട ആവശ്യം തനിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞു. സിദ്ദുവിന്റെ പിതാവ് സര്‍ദാര്‍ ഭഗവന്ത് സിംഗാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ സിദ്ദുവിന് ഒരു പ്രത്യേക വ്യക്തിത്വമാണ് ഉള്ളത്. ക്രിക്കറ്റില്‍ നിങ്ങള്‍ അത് കണ്ടതാണ്. രാഷ്ട്രീയ നേതാവെന്ന നിലയില്‍ അയാള്‍ ഒന്നിലും ഉറച്ചുനില്‍ക്കാത്തയാളാണെന്നും, ഇത് സോണിയയോട് പറഞ്ഞിട്ടുണ്ടെന്നും അമരീന്ദര്‍ പറഞ്ഞു.

7

അതേസമയം അമരീന്ദറും ബിജെപിയും തമ്മിലുള്ള സഖ്യം യാഥാര്‍ത്ഥ്യമാകാനാണ് പോകുന്നത്. അമരീന്ദറിന്റെ ആവശ്യം ബിജെപി അംഗീകരിച്ചിട്ടുണ്ടെന്നാണ് സൂചന. അമരീന്ദറിനെ സഖ്യത്തിനായി സ്വാഗതം ചെയ്യുകയാണെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അമരീന്ദര്‍ സിംഗ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ്. രാജ്യത്തെ പ്രഥമമായി കാണുന്ന ആരുമായും ബിജെപി സഖ്യത്തിന് തയ്യാറാണ്. ബിജെപി ജനറല്‍ സെക്രട്ടറിയും പഞ്ചാബിന്റെ ചുമതലയുള്ള ദുഷ്യന്ത് ഗൗതവും അമരീന്ദര്‍ കുടുംബാധിപത്യ രാഷ്ട്രീയത്തില്‍ നിന്ന് മാറി ദേശീയതയിലേക്ക് വന്നുവെന്നാണ് പ്രതികരിച്ചത്. അമരീന്ദര്‍ ഉന്നയിച്ച കാര്യങ്ങള്‍ കര്‍ഷക ക്ഷേമമാണെന്നും, ബിജെപി അക്കാര്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും ദുഷ്യന്ത് പറഞ്ഞു.

8

കര്‍ഷക പ്രശ്‌നങ്ങള്‍ സമയം കിട്ടുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്ന് ദുഷ്യന്ത് ഗൗതം പറയുന്നു. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം രാഷ്ട്രീയപ്രേരിതമാണ്. അമരീന്ദര്‍ ഒരിക്കല്‍ സൈനികനായിരുന്നു. ദേശീയ സുരക്ഷ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്നും ബിജെപി പറഞ്ഞു. അമരീന്ദര്‍ ഒരിക്കലും പാകിസ്താന്‍ സൈനിക മേധാവി കെട്ടിപ്പിടിക്കാന്‍ പോകില്ലെന്നും സിദ്ദുവിനെ പരോക്ഷമായി വിമര്‍ശിച്ച് ഗൗതം പറഞ്ഞു. അതേസമയം പഞ്ചാബില്‍ കൂടുതല്‍ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന് ഇതോടെ വന്നുചേര്‍ന്നിരിക്കുന്നത്. സിദ്ദുവുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ വിഭാഗീയത അതിശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സിദ്ദുവിനും ഓരോ ഗ്രൂപ്പുണ്ടായത് പാര്‍ട്ടിയെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കുംഅമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കും

English summary
amarinder singh considering alliance with bjp, but with these condition, bjp says request accepted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X