കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് തീക്കളി, കര്‍ഷകരെ തൊട്ടത് ജനാധിപത്യവിരുദ്ധമെന്ന് അമരീന്ദര്‍, ആ കളി വേണ്ടെന്ന് ഖട്ടാര്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: ദില്ലിയിലേക്ക് പ്രതിഷേധവുമായി പോയ കര്‍ഷകരെ തടഞ്ഞ ഹരിയാന സര്‍ക്കാരിനെതിരെ രോഷവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പോലീസിനെ ഉപയോഗിച്ച് കര്‍ഷകരെ അടിച്ചമര്‍ത്തിയെന്ന് അമരീന്ദര്‍ ആരോപിച്ചു. തീര്‍ത്തും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാര്‍ഗമാണ് ഹരിയാന സര്‍ക്കാര്‍ ഉപയോഗിച്ചതെന്ന് അമരീന്ദര്‍ ആരോപിച്ചു. നേരത്തെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബിലെ കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരെ ദില്ലിയിലെത്താതെ തടയാന്‍ ഹരിയാന അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ കര്‍ഷക നയം കര്‍ഷക വിരുദ്ധമാണെന്നായിരുന്നു കര്‍ഷകര്‍ ആരോപിക്കുന്നത്.

1

എന്തിനാണ് ഖട്ടാര്‍ സര്‍ക്കാര്‍ കര്‍ഷകരെ ദില്ലിയിലേക്ക് പോകാന്‍ സമ്മതിക്കാതെ തടഞ്ഞത്. ഇത് പുരാതന രീതിയാണ്. അതും പോലീസിനെ ഉപയോഗിച്ച് അവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. കഴിഞ്ഞ രണ്ട് മാസമായി പഞ്ചാബില്‍ സമാധാനത്തോടെയാണ് കര്‍ഷകര്‍ സമരം നടത്തിയിരുന്നത്. പോലീസിനെ ഉപയോഗിച്ച് ഹരിയാന സര്‍ക്കാര്‍ എന്തിനാണ് അവരെ പ്രകോപിപ്പിച്ചത്. കര്‍ഷകര്‍ക്ക് സമാധാനപരമായി ഹൈവേയിലൂടെ ദില്ലിയിലെത്താന്‍ അവകാശമില്ലേയെന്നും അമരീന്ദര്‍ ചോദിച്ചു. ഭരണഘടനാ ദിനത്തിലാണ് കര്‍ഷകരുടെ ഭരണഘടനാ പരമായ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.

അവരെ സമാധാനപരമായി ദില്ലിയേക്ക് കടത്തിവിടാന്‍ ഖട്ടാര്‍ തയ്യാറാവണം. അവരുടെ ശബ്ദം ദില്ലിയില്‍ എത്തട്ടെ. ഉരുക്കുമുഷ്ടി പ്രയോഗിക്കരുതെന്ന് ഖട്ടാറിനോട് ബിജെപി നിര്‍ദേശിക്കണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു. അതേസമയം അമരീന്ദറിന് മറുപടിയുമായി ഖട്ടാര്‍ രംഗത്തെത്തി. ജനങ്ങളുടെ ജീവിതം വെച്ച് കളിക്കരുതെന്ന് ഖട്ടാര്‍ ആവശ്യപ്പെട്ടു. കോവിഡ് സമയത്ത് വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ നിന്ന് പഞ്ചാബ് വിട്ടുനില്‍ക്കണം. നിങ്ങളുടെ നുണകളുടെ കാലം കഴിഞ്ഞു. ജനങ്ങളുടെ നിങ്ങളുടെ യഥാര്‍ത്ഥ മുഖത്തെ കാണുമെന്ന് ഖട്ടാര്‍ പറഞ്ഞു.

Recommended Video

cmsvideo
ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം, അതിർത്തികൾ അടച്ചു | Oneindia Malayalam

കഴിഞ്ഞ മൂന്ന് ദിവസമായി അമരീന്ദറുമായി സംസാരിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വിളിച്ചാല്‍ കിട്ടരുതെന്ന രീതിയായിരുന്നു അമരീന്ദറിന്. കര്‍ഷക വിഷയത്തില്‍ നിങ്ങള്‍ക്ക് ഇത്ര ഗൗരവമേയുള്ളൂ? നിങ്ങള്‍ ട്വീറ്റ് മാത്രമാണ് ചെയ്യുന്നത്. സംസാരിക്കുന്നതില്‍ നിന്ന് പിന്നോക്കം പോവുകയാണ്. ഇപ്പോഴും എപ്പോഴും പറയുന്നു, താങ്ങുവിലയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും. ആദ്യം നിങ്ങള്‍ നിഷ്‌കളങ്കരായ കര്‍ഷകരെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഖട്ടാര്‍ ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബില്‍ കര്‍ഷക സമരം രാഷ്ട്രീയമായി വലിയ വിഷയമായി മാറിയിരുക്കുകയാണ്. കോണ്‍ഗ്രസിനെ ഇതിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്നുണ്ട്.

English summary
amarinder singh hits out at haryana goverment, stopping farmers march is unconstitutional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X