കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ മഞ്ഞുരുക്കം, സിദ്ദുവിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് അമരീന്ദര്‍, കോണ്‍ഗ്രസ് ശക്തമാകും!!

Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്ഥാന രാഷ്ട്രീയത്തിലെ എതിരാളി നവജ്യോത് സിദ്ദുവിനെ തന്റെ വീട്ടിലേക്ക് ചര്‍ച്ചകള്‍ക്കും ഉച്ചഭക്ഷണത്തിനുമായി ക്ഷണിച്ചിരിക്കുകയാണ് അമരീന്ദര്‍. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമരീന്ദര്‍ തീരുമാനിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ മറ്റ് ശത്രുക്കള്‍ ഉയര്‍ന്ന് വന്നത് കൊണ്ടാണ്. സിദ്ദു സംസ്ഥാന അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള സിദ്ദുവിന് അധ്യക്ഷ സ്ഥാനം നല്‍കാനാവില്ലെന്നാണ് അമരീന്ദറിന്റെ നിലപാട്.

1

ഇരുവരും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. 2022ല്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. സിദ്ദുവിനെ പിണക്കുന്നത് ശരിയല്ലെന്ന് അമരീന്ദറിന് അറിയാം. സംസ്ഥാനത്ത് നല്ല വേരോട്ടമുള്ള നേതാവാണ് അദ്ദേഹം. പാര്‍ട്ടിക്കുള്ളിലും അദ്ദേഹത്തിന് ആരാധകരുണ്ട്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് സിദ്ദുവിന്. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ പ്രിയങ്ക ഗാന്ധിയും ആഗ്രഹിക്കുന്നുണ്ട്. അതേസമയം സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവില്ലെന്ന് അമരീന്ദര്‍ സിംഗ് തന്നെ പറഞ്ഞിരുന്നു.

നേരത്തെ അമരീന്ദറിന്റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റില്‍ യാതൊരു വികസനവും ഇല്ലെന്ന് സിദ്ദു കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബിലെ കര്‍ഷക സമരമാണ് അമരീന്ദറിന്റെ മനസ്സ് മാറ്റിയത്. സിദ്ദുവിന് ഇവര്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. നേരത്തെ ഹരിയാന അവരുടെ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിന് പിന്നാലെ കശ്മീരിലേക്കും ഹിമാചല്‍ പ്രദേശിലേക്കുമുള്ള അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വെളിപ്പെടുത്തിയിരുന്നു. കര്‍ഷകരെ പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ തന്നെ സന്ദര്‍ശിച്ച് നേതാവാണ് സിദ്ദു. വലിയ സ്വാധീനം അവര്‍ക്കിടയില്‍ സിദ്ദു ഉണ്ടാക്കിയിട്ടുണ്ട്. അതാണ് അമരീന്ദര്‍ സിദ്ദുവിനെ കൈയ്യിലെടുക്കാനായി രംഗത്തെത്തിയത്.

കര്‍ഷക പ്രക്ഷോഭത്തോടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള സിദ്ദുവിന്റെ വരവും സജീവമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ നേരത്തെ സിദ്ദുവും അമരീന്ദറും പങ്കെടുത്തിരുന്നു. അതേസമയം കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സംസ്ഥാനം തയ്യാറാവണമെന്നായിരുന്നു സിദ്ദുവിന്റെ ആവശ്യം. ഹരീഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതല ഏല്‍പ്പിച്ചതാണ് വഴിത്തിരിവായി മാറിയിരിക്കുന്നത്. സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റാവത്താണ് മുന്‍കൈ എടുത്തത്. അമരീന്ദറിന്റെ മാര്‍ച്ചിനെ നേരത്തെ സിദ്ദു പിന്തുണച്ചിരുന്നു. ജന്ദര്‍ മന്ദറിലെ പ്രസംഗത്തില്‍ പോലും അമരീന്ദറിനെ സിദ്ദു വിമര്‍ശിച്ചിരുന്നില്ല. ഇതോടെയാണ് ചര്‍ച്ചയ്ക്കായി സിദ്ദുവിനെ അമരീന്ദര്‍ വിളിച്ചത്.

English summary
amarinder singh invited navjot sidhu for luncheon, may solve congress crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X