കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്യാലയും ക്യാപ്റ്റനെ കൈവിടും, മണ്ഡലത്തില്‍ ജനവികാരം കോണ്‍ഗ്രസിനൊപ്പം, സിദ്ദുവിന് മുന്‍തൂക്കം

Google Oneindia Malayalam News

ദില്ലി: അമരീന്ദര്‍ സിംഗ് വലിയ കലാപമുണ്ടാക്കിയാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. ഹൈക്കമാന്‍ഡ് തന്നെ അപമാനിച്ചുവെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. അദ്ദേഹത്തെ പുറത്താക്കിയ രീതിയില്‍ പലരിലും അമര്‍ഷവുമുണ്ടാക്കിയിരുന്നു. എന്നാല്‍ അമരീന്ദര്‍ കരുതുന്നത് പോലെ ഈ തിരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ലെന്നാണ് വ്യക്തമാകുന്നത്.

ആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നുആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നു

ക്യാപ്റ്റന്റെ ട്രാക്ക് റെക്കോര്‍ഡ് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും മോശമായി നില്‍ക്കുകയാണ്. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റനും അദ്ദേഹത്തിന്റെ കൂടെയുള്ളവരും വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ബിജെപി അമരീന്ദറുമായി ചേരാന്‍ രണ്ടാമതൊന്ന് ആലോചിക്കാനും സാധ്യതയുണ്ട്.

1

ക്യാപ്റ്റന്റെ കോട്ടയായ പട്യാലയിലെ മോട്ടി ബാഗ് പാലസില്‍ ഇപ്പോള്‍ പഴയ ആവേശമില്ല. അമരീന്ദര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറ്റവും തിരക്കേറിയ സ്ഥലമായിരുന്നു മോട്ടി ബാഗ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിച്ച ശേഷം ഇവിടെ എല്ലാം മാറിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് ക്യാപ്റ്റനോടുള്ള മനോഭാവവും മാറിയിരിക്കുകയാണ്. ക്യാപ്റ്റന്‍ പോര എന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നെങ്കില്‍ ജയിപ്പിക്കുമായിരുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ അമരീന്ദര്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ആ ശ്രമം പോലും ഫലിക്കണമെങ്കില്‍ അദ്ദേഹത്തിന് ഇമേജ് ഒരുപാട് മാറ്റേണ്ടി വരും.

2

പട്യാലയില്‍ നഗര-ഗ്രാമീണ വോട്ടര്‍മാര്‍ നിറഞ്ഞ മണ്ഡലമാണ്. ഇവരുടെ പ്രിയപ്പെട്ട നേതാവായിരുന്നു അമരീന്ദര്‍. എന്നാല്‍ നാല് വര്‍ഷത്തോളം പട്യാലയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഹര്‍ദീപ് സിംഗ് പറയുന്നു. എന്നിട്ടും ഞങ്ങള്‍ അദ്ദേഹത്തിനായി വോട്ട് ചെയ്തു. ഇതെല്ലാം വൈകാരികമായ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ടിരിക്കുകയാണ്. ഇനി എന്തുകൊണ്ട് ഞങ്ങള്‍ അമരീന്ദറിന് വോട്ട് ചെയ്യണം. അതുകൊണ്ട് എന്ത് കാര്യമാണ് ഉള്ളതെന്നും ഹര്‍ദീപ് സിംഗ് ചോദിച്ചു. ക്യാപ്റ്റന്റെ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന കൃത്യമായ തിരിച്ചറിവ് പട്യാലയിലെ ജനങ്ങള്‍ക്കിടയിലുണ്ട്.

3

ക്യാപ്റ്റന്‍ വലിയ അബദ്ധമാണ് കാണിച്ചതെന്ന് പട്യാല നിവാസിയായ ജസ്പ്രീത് സിംഗ് പറയുന്നു. കോണ്‍ഗ്രസിനൊപ്പം തന്നെ അമരീന്ദര്‍ നില്‍ക്കണമായിരുന്നു. പട്യാലയില്‍ അധികം പേരൊന്നും ക്യാപ്റ്റന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. സിദ്ദുവിന് കൃത്യമായ മുന്‍തൂക്കമുണ്ട്. ഇവിടെ നിന്നുള്ള നേതാവാണ് സിദ്ദു. കൃത്യമായ വിഷയങ്ങളാണ് സിദ്ദു ഉന്നയിക്കുന്നതെല്ലാം. സിദ്ദു അഴിമതി കാണിച്ചെന്നും ഒരാള്‍ക്ക് പോലും ആരോപിക്കാന്‍ സാധിക്കില്ല. ആംആദ്മി പാര്‍ട്ടിയോ അകാലിദളോ സിദ്ദു അഴിമതിക്കാരനാണെന്ന് എപ്പോഴെങ്കിലും ആരോപിക്കുന്നത് കണ്ടിട്ടുണ്ടോ? ഒരിക്കലും സിദ്ദുവിന് നേരത്തെ അക്കാര്യങ്ങളൊന്നും ഉന്നയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ജസ്പ്രീത് വ്യക്തമാക്കി.

4

ഇത്തരത്തില്‍ അമരീന്ദറിനെതിരെ പ്രകടമായ വികാരം പട്യാലയില്‍ ഉണ്ട്. മറ്റിടങ്ങളിലും സമാന അവസ്ഥ ഏറിയും കുറഞ്ഞുമുണ്ട്. വളരെ മോശം പ്രവര്‍ത്തനമാണ് അമരീന്ദര്‍ നടത്തിയത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നിലവില്‍ അമരീന്ദറിന് ആകെയുള്ള മുന്‍തൂക്കം കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ സാധിച്ചതിലുള്ള ക്രെഡിറ്റാണ്. അത് കോണ്‍ഗ്രസിനെ ബാധിച്ചേക്കാം. അകാലിദള്‍ പൂര്‍ണമായും ഇല്ലാതായിട്ടുമില്ല. ബിജെപി നഗര മേഖലയില്‍ നിയമം പിന്‍വലിച്ചതോടെ കരുത്ത് തിരിച്ച് പിടിച്ചിട്ടുണ്ട്. എഎപി അധികാരത്തിന്റെ പടിവാതില്‍ക്കലാണ്. കോണ്‍ഗ്രസ് പലതട്ടിലായിട്ടാണ് ഉള്ളത്. പക്ഷേ അവര്‍ക്ക് വോട്ട് ചെയ്യുന്നതാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം.

5

മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി സ്വതന്ത്രനല്ലെന്നാണ് പഞ്ചാബിലെ വോട്ടര്‍മാര്‍ പൊതുവായി വിശ്വസിക്കുന്നത്. അദ്ദേഹം വെറും റബ്ബര്‍ സ്റ്റാമ്പാണെന്ന് വോട്ടര്‍മാര്‍ കരുതുന്നുണ്ട്. ദില്ലിയില്‍ നിന്നുള്ള നാല് ജനറല്‍ സെക്രട്ടറിമാരുടെ സാന്നിധ്യം ഇക്കാര്യം ഉറപ്പിക്കുന്നു. ദില്ലിയില്‍ നിന്നാണ് പഞ്ചാബ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. നല്ല മുഖ്യമന്ത്രിയാണെങ്കിലും ചന്നി ദുര്‍ബലനാണ്. സര്‍ദാറുകള്‍ക്ക് നേതാക്കള്‍ എപ്പോഴും ശക്തരായിരിക്കണം. ക്യാപ്റ്റനെ സഹായിച്ചത് ഈ ഘടകമാണ്. സിദ്ദുവിനും അത് നേട്ടമാകും. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും വരെ സിദ്ദു ചോദ്യം ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ ക്ലിക്കായിട്ടുണ്ട്.

6

പട്യാലയില്‍ ക്യാപ്റ്റന് തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ക്യാപ്റ്റന്റെ ഭാര്യക്ക് അച്ചടക്ക നോട്ടീസ് അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അവര്‍ വൈകാതെ തന്നെ പുറത്താവാനുള്ള സാധ്യത ശക്തമാണ്. നിഗം പരിഷത്ത് ഓഫീസില്‍ സ്വന്തം മേയര്‍ക്ക് പിന്തുണയുമായെത്തിയ അമരീന്ദറിനെ തടയുകയും അദ്ദേഹം നാണംകെടുകയും ചെയ്തു. ഇതെല്ലാം ക്യാപ്റ്റന്റെ ഉള്ളിലെ വീര്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ സമയത്ത് പാര്‍ട്ടി വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ അകാലി പാന്തിക് എന്ന പാര്‍ട്ടി ഉണ്ടാക്കിയിരുന്നു. അന്ന് കെട്ടിവെച്ച കാശ് പോലും അമരീന്ദറിന് നഷ്ടമായി. ഇത്തവണ കോണ്‍ഗ്രസ് അത്ര ശക്തമല്ല. പക്ഷേ അമരീന്ദറിന്റെ കൈയ്യിലിരിപ്പ് തന്നെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ധാരാളമാണ്.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

ദുല്‍ഖറിന് നഷ്ടമുണ്ടാക്കി, കുറുപ്പിന്റെ കളക്ഷന്‍ കുറച്ചു, നടപടി വേണമെന്ന് ഫിലിം ചേംബര്‍ദുല്‍ഖറിന് നഷ്ടമുണ്ടാക്കി, കുറുപ്പിന്റെ കളക്ഷന്‍ കുറച്ചു, നടപടി വേണമെന്ന് ഫിലിം ചേംബര്‍

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
amarinder singh may loose from patiala, people says he done no development in his constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X