Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാൻ ഖാൻ പരാജയപ്പെട്ടിടത്ത് അമരീന്ദർ സിംഗ്; പാകിസ്താനിൽ മതംമാറ്റപ്പെട്ട സിഖ് പെൺകുട്ടിക്ക് സഹായം

ഇസ്ലാമാബാദ്: പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന ആരോപണത്തിൽ ഇടപെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പെൺകുട്ടിക്ക് ഇന്ത്യയിൽ വന്ന് സ്ഥിരതാമസമാക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. സിഖ് വിഭാഗത്തിൽപ്പെട്ട ജഗ്ജിത് കൗർ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവ്വം ഇസ്ലാം മതത്തിലേക്ക് ചേർത്തുവെന്ന പരാതിയുമായി പെൺകുട്ടിയുടെ ബന്ധുക്കളാണ് ആദ്യം രംഗത്ത് എത്തിയത്.

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ജഗ്ജീത് കൗറിനെ സഹായിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സാധിച്ചില്ല. ഇരയായ പെൺകു‌ട്ടിക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും വാദ്ഗാനം ചെയ്യുകയാണ്. ഒപ്പം അവർ പഞ്ചാബിൽ സ്ഥിരതാമസമാക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ തയാറാണെന്നും അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.

marinder

പാകിസ്നാനിലെ നങ്കനയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റുകയും ഭീഷണിപ്പെടുത്തി മുസ്ലീം യുവാവുമായി വിവാഹം നടത്തുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് നേരത്തെ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ സിഖ് വംശജർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+