കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലെ 13 സീറ്റിലും കോണ്‍ഗ്രസ് ജയിക്കും; ബിജെപി മോഹങ്ങള്‍ വ്യാമോഹങ്ങളായിത്തീരുമെന്ന് അമരീന്ദര്‍

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ബിജെപിയുടെ മോഹങ്ങള്‍‌ വെറും വ്യാമോഹങ്ങളായി തീരുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്. ബിജെപിയെ നിലംതൊടാന്‍ പഞ്ചാബിലെ ജനങ്ങള്‍ അനുവദിക്കില്ല. മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 13 ല്‍ 13 സീറ്റിലും കോണ്‌ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുമെന്നും അമരീന്ദര്‍ അവകാശപ്പെട്ടു.

<strong> എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം</strong> എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം

പഞ്ചാബിലെ ബിജെപി-അകാലി ദള്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്നും ഈ സഖ്യത്തെ ജനങ്ങള്‍ തുരത്തി. ഇനി കേന്ദ്രത്തില്‍ നിന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കേണ്ടതിന്‍റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

congress-bjp

പഞ്ചാബില്‍ ബിജെപിയോ അവരുടെ സഖകക്ഷിയായ ശിരോമണി അകലി ദളോ ഒരു സീറ്റുപോലും നേടില്ലെന്നത് ഞങ്ങള്‍ക്കുറപ്പാണ്. അക്കാര്യത്തില്‍ തനിക്കോ കോണ്‍ഗ്രസ് അണികള്‍ക്കോ യാതൊരു സംശയവും ഇല്ല. 13 ല്‍ 13 സീറ്റുകളും പാര്‍ട്ടി തൂത്തുവാരും. മികച്ച പ്രചാരണ പ്രവര്‍ത്തനമാണ് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് കാഴ്ച്ചവെച്ചതെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

<strong> വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും</strong> വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും

ഗുരുദാസ്പൂരില്‍ സണ്ണി ഡിയോള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ബ.ജെപി അവകാശപ്പെടുന്നത്. എന്നാല്‍ പത്താന്‍കോട്ടില്‍ ഞങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലി നിങ്ങള്‍ കാണം. ആളുകള്‍ക്ക് അനങ്ങാന്‍ പോലും സ്ഥലമില്ലായിരുന്നു. പഞ്ചാബിലെ ട്രെന്‍ഡ് മാറുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബിജെപി സഖ്യത്തിന് ഇനിയിവിടെ വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
amarinder singh on lok sabha election in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X