പലരും കാണാന്‍ വരും, സിദ്ദുവും അങ്ങനെ വന്നതാണ്, കൂടിക്കാഴ്ച്ചയില്‍ പ്രത്യേകയില്ലെന്ന് അമരീന്ദര്‍
ചണ്ഡീഗഡ്: പഞ്ചാബിലെ പ്രശ്നങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ച് നവജ്യോത് സിദ്ദുവും അമരീന്ദറും. സിദ്ദു അമരീന്ദറിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനായി എത്തി. ഇവര്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തെന്നാണ് സൂചന. ഒരുപാട് കാര്യങ്ങളൊന്നും ഇതേ കുറിച്ച് പറയാനില്ല. രാഷ്ട്രീയ ചര്ച്ചകള്ക്കുമല്ല സിദ്ദു എന്റെ അടുത്ത് വന്നത്. ഒരുപാട് പ്രതീക്ഷകള്‍ ചിലപ്പോള്‍ ആളുകള്‍ക്ക് ഉണ്ടാവും. അതേ കുറിച്ച് എനിക്കൊന്നും പറയാനാവില്ല. എന്നാല്‍ മാധ്യമങ്ങള്‍ കരുതും പോലെയുള്ള ഒരു ചര്‍ച്ചയല്ല ഞങ്ങള്‍ തമ്മില്‍ നടന്നതെന്നും അമരീന്ദര്‍ പറഞ്ഞു.
സിദ്ദുവിനെ എന്നെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഭക്ഷണവും കഴിഞ്ഞു. ഞാന്‍ ഒരുപാട് സഹപ്രവര്‍ത്തകരെ വീട്ടിലേക്ക് വിളിക്കാറുണ്ട്. എന്നെ കാണാന്‍ ആഗ്രഹമുള്ളവരെയാണ് വിളിക്കാറുള്ളത്. ഒരു മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിച്ചത്. ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ സന്തുഷ്ടനാണ് ഞാന്‍. സിദ്ദുവിനും അങ്ങനെ തന്നെ. പഞ്ചാബിനോ ഇന്ത്യക്കോ ലോകത്തിനോ വേണ്ടി ഞങ്ങളൊന്നും സംസാരിച്ചിട്ടില്ല. വളരെ സിംപിളായിട്ടുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്നും അമരീന്ദര്‍ വ്യക്തമാക്കി.
തനിക്കെതിരെ ഓരോന്ന പറയുകയാണ് അകാലിദള്‍. അവരുടെ പാര്‍ട്ടിയിലുള്ളവര്‍ നേരത്തെ അകാലിദളിലെ നേതാക്കള്‍ തന്നെ സുഭിക്ഷമായ വിഭവങ്ങള്‍ അടങ്ങുന്ന പാര്‍ട്ടി ഒരുക്കിയിരുന്നു. എന്നിട്ട് താന്‍ സിദ്ദുവിനായി പാര്‍ട്ടി ഒരുക്കിയെന്ന് പരിഹസിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു. നേരത്തെ അമരീന്ദര്‍ സിദ്ദുവിന്റെ സുപ്രധാന വകുപ്പുകള്‍ എടുത്ത് മാറ്റിയിരുന്നു. ഇതില്‍ നിന്ന് പ്രതിഷേധിച്ച സിദ്ദു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കണ്ട് തിരിച്ചുവരവിന്റെ സൂചനയും സിദ്ദു നല്കി.
നേരത്തെ അമരീന്ദറിന്റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റില്‍ യാതൊരു വികസനവും ഇല്ലെന്ന് സിദ്ദു കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബിലെ കര്‍ഷക സമരമാണ് അമരീന്ദറിന്റെ മനസ്സ് മാറ്റിയത്. സിദ്ദുവിന് ഇവര്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. അതേസമയം ഹരീഷ് റാവത്തിനെ പഞ്ചാബിന്റെ ചുമതല ഏല്‍പ്പിച്ചതാണ് വഴിത്തിരിവായി മാറിയിരിക്കുന്നത്. സിദ്ദുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റാവത്താണ് മുന്‍കൈ എടുത്തത്. അമരീന്ദറിന്റെ മാര്‍ച്ചിനെ നേരത്തെ സിദ്ദു പിന്തുണച്ചിരുന്നു. ജന്ദര്‍ മന്ദറിലെ പ്രസംഗത്തിലും അമരീന്ദറിനെ സിദ്ദു വിമര്‍ശിച്ചിരുന്നില്ല. ഇതാണ് പഞ്ചാബ് ഇവര്‍ തമ്മിലുള്ള മഞ്ഞുരുക്കത്തിന് സഹായകരമായത്.