കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ അമരീന്ദര്‍ സിങ്: പുതിയ പാര്‍ട്ടി പ്രഖ്യാപനം ദീപാവലിയോടെ

Google Oneindia Malayalam News

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്നു. ദീപാവലിയോടെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എപ്പോൾ വേണമെങ്കിലും പാർട്ടി പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറാണെന്നും ഈ ആഴ്ച ഡൽഹിയിൽ പോയ സമയത്ത് തന്നെ ഇത് സംബന്ധിച്ച രേഖകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നുമാണ് അമരീന്ദർ ക്യാമ്പിലെ നേതാക്കള്‍ വ്യക്തമാക്കുന്നത് "അദ്ദേഹം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുമതി വാങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പാർട്ടി രജിസ്റ്റർ ചെയ്യുകയും ചിഹ്നങ്ങൾ തിരഞ്ഞെടുക്കുകയും വേണം. ഇക്കാര്യങ്ങളെല്ലാം വളരേ വഗത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്, "-അമരീന്ദര്‍ സിങ് ക്യാമ്പിലെ ഒരു നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കും; അങ്കം മുറുക്കി ഗ്രൂപ്പുകള്‍;ലക്ഷ്യം സംഘടന തിരഞ്ഞെടുപ്പ്ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കും; അങ്കം മുറുക്കി ഗ്രൂപ്പുകള്‍;ലക്ഷ്യം സംഘടന തിരഞ്ഞെടുപ്പ്

കോണ്‍ഗ്രസിനെ പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ അമരീന്ദര്‍

അടുത്തിടെ പാർട്ടിയിൽ അസ്വസ്ഥരായ നിരവധി കോൺഗ്രസ് നേതാക്കളെ അമരീന്ദർ വിളിക്കാനും തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസിനെ പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കാനാണ് അമരീന്ദര്‍ സിങ് ലക്ഷ്യമിടുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ നേരത്തെ അമരീന്ദര്‍ സിങിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന നിരവധി നേതാക്കളെ കോണ്‍ഗ്രസ് ഒഴിവാക്കിയിരുന്നു.

ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും

അമരീന്ദര്‍ സിങുമായി അടുപ്പത്തിലുണ്ടായിരുന്ന നേതാക്കളായിരുന്നു ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഇവര്‍ അസ്വസ്ഥരണ്. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഇവരടക്കമുള്ള കോണ്‍ഗ്രസിലെ അസംതൃപ്തരെല്ലാം കൂടെ നില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. നേതാക്കളുമായി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് കോണ്‍ഗ്രസ് എന്നായിരിക്കും പുതിയ പാര്‍ട്ടിയെന്ന സൂചനയും ഉണ്ട്.

ഫരീദ്‌കോട്ട് എം എൽ എ കുശാൽദീപ് സിംഗ് കികി ധില്ലനന്‍

ഫരീദ്‌കോട്ട് എം എൽ എ കുശാൽദീപ് സിംഗ് കികി ധില്ലനന്‍ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരുന്നു. അനുനയ ശ്രമത്തിന്റെ ഭാഗമായി ഞായറാഴ്ച സർക്കാർ അദ്ദേഹത്തെ മാർക്ക്ഫെഡ് ചെയർമാനായി നിയമിച്ചിട്ടുണ്ട്. അമരീന്ദറിന്റെ ശ്രമങ്ങളെ ചെറുക്കാനുള്ള മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തന്ത്രമായാണ് അദ്ദേഹത്തിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്.

പല അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കോൺഗ്രസിൽ നിന്ന് തന്നോടൊപ്പം വരുന്നത് ആരൊക്കെ

പല അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കോൺഗ്രസിൽ നിന്ന് തന്നോടൊപ്പം വരുന്നത് ആരാണെന്ന കാര്യത്തിൽ അമരീന്ദര്‍ സിങ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നവംബർ പകുതിയോടെ കാർഷിക നിയമങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന അമരീന്ദർ സിങ് ബി ജെപി യുമായി സഖ്യമുണ്ടാക്കാൻ തയ്യാറാവുകയും ചെയ്യും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സംഖ്യം ഒരുമിച്ച് മത്സരിക്കുകയും ചെയ്തേക്കും.

രൂക്ഷ വിമര്‍ശനവുമായി പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു

അതേസമയം കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അമരീന്ദര്‍ സിങ് വിഷയത്തില്‍ ആദ്യമായിട്ടായായിരുന്നു നവജ്യോത് സിങ് സിദ്ധുവിന്റെ പ്രതികരണം. കേന്ദ്രത്തിലെ മൂന്ന് കാർഷിക നിയമങ്ങളുടെ ശിൽപി എന്നാണ് അമരീന്ദറിനെ സിദ്ധു വിശേഷിപ്പിച്ചത്. ഒന്നോ രണ്ടോ വൻകിട കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കാൻ സിംഗ് സംസ്ഥാനത്തെ കർഷകരെയും ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

3 കരി നിയമങ്ങളുടെ ശില്പി

"3 കരി നിയമങ്ങളുടെ ശില്പി ... ആരാണ് അംബാനിയെ പഞ്ചാബിലെ കിസാനിയിലേക്ക് കൊണ്ടുവന്നത് ... 1-2 വൻകിട കോർപ്പറേറ്റുകൾക്ക് ഗുണം ചെയ്യുന്നതിനായി പഞ്ചാബിലെ കർഷകരെയും ചെറുകിട വ്യാപാരികളെയും തൊഴിലാളികളെയും നശിപ്പിച്ചു- " ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സിദ്ധു ട്വീറ്റ് ചെയ്തു. കൃഷിയിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് താൻ ശ്രമിച്ചതെന്ന് അമരീന്ദർ സിംഗ് പറയുന്ന വീഡിയോയാണ് സിദ്ധു പങ്കുവെച്ചത്.

"മുഖേഷ് അംബാനിയുടെ ഫീൽഡ്-ടു-ഫോർക്ക് പരിപാടിയിൽ ഞാൻ സംസാരിച്ചു, അവർക്ക് ഇന്ത്യയിൽ 98,000 letsട്ട്ലെറ്റുകൾ ലഭിച്ചു. അവൻ ഞങ്ങൾക്ക് മൂന്ന് പച്ചക്കറി വിളകൾ തരും. അവർ നമുക്ക് വിത്ത് തരും, അത് എങ്ങനെ നോക്കണമെന്ന് ഞങ്ങളോട് പറയുക, കൂടാതെ വയലിലെ കർഷകരിൽ നിന്ന് ഇത് വാങ്ങുക, "സിംഗ് പറഞ്ഞു.

സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Amarinder Singh to split Congress: New party announcement with Diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X