കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായെ വീണ്ടും കാണാന്‍ അമരീന്ദര്‍ സിംഗ്, ഒരു മാസത്തിനിടെ ദില്ലിയില്‍ മൂന്നാമത്തെ സന്ദര്‍ശനം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് വീണ്ടും അമിത് ഷായെ കാണും. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പോകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ കൂടിക്കാഴ്ച്ച. പഞ്ചാബില്‍ അദ്ദേഹം പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ശേഷം ബിജെപിയുമായി പഞ്ചാബില്‍ സഖ്യമുണ്ടാക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പദം രാജിവെച്ച ശേഷം മൂന്നാം തവണയാണ് അമരീന്ദര്‍ ദില്ലിയിലെത്തുന്നത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച പഞ്ചാബിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നാണ് അമരീന്ദര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ സിദ്ദുവിനെ വീഴ്ത്താന്‍ ക്യാപ്റ്റനൊരു പാര്‍ട്ടി ആവശ്യമാണ്.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

1

കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്ര എത്രയും വേഗം പരിഹരിച്ചാല്‍ പഞ്ചാബില്‍ പുതിയൊരു രാഷ്ട്രീയ തുടക്കമിടാന്‍ ക്യാപ്റ്റന് സാധിക്കും. ബിജെപിക്കും അത് പഞ്ചാബില്‍ നേട്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയുണ്ടാക്കുക അമരീന്ദറിന് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ പാര്‍ട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യം ചേര്‍ന്നാല്‍ അത് ഗുണം ചെയ്‌തേക്കും. പ്രശ്‌നം പരിഹരിച്ചതിന് അമരീന്ദറിന് വലിയ രാഷ്ട്രീയ നേട്ടമുണ്ടാവുകയും ചെയ്യും. നിലവില്‍ ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അമരീന്ദര്‍.

തന്നെ കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ക്യാപ്റ്റന്‍ രാജിവെച്ച ശേഷം പറഞ്ഞത്. തനിക്ക് മുന്നില്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. ബിജെപിക്ക് ക്യാപ്റ്റനുമായി അടുക്കാന്‍ വലിയ താല്‍പര്യമുണ്ട്. ബിജെപിയുടെ താല്‍പര്യവുമായി ചേര്‍ന്ന് പോകുന്ന നേതാവാണ് അദ്ദേഹം. പഞ്ചാബില്‍ ക്യാപ്റ്റന്‍ ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ അത് ദേശീയ തലത്തിലും നേട്ടമാകും. അമരീന്ദറിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് പഞ്ചാബിലെ ബിജെപി അധ്യക്ഷനും പറഞ്ഞ് കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇപ്പോള്‍ അമരീന്ദറിനോട് വലിയ താല്‍പര്യമില്ല. അതാണ് പാര്‍ട്ടി മാറാനായി അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി ഇപ്പോള്‍ അമരീന്ദറുമായി അടുത്ത് വരികയാണ്. നവജ്യോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്‌നങ്ങളാണ് കാരണം. സിദ്ദുവിനെ ഒതുക്കിയാല്‍ കോണ്‍ഗ്രസിനുള്ളില്‍ അമരീന്ദര്‍ വീണ്ടും ശക്തനാവും. അതുകൊണ്ട് തല്‍ക്കാലം പാര്‍ട്ടി വിടില്ലെന്നാണ് സൂചന. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും ഇപ്പോള്‍ സിദ്ദുവിനെതിരാണ്. നേരത്തെ അപ്രതീക്ഷിതമായി അദ്ദേഹം രാജിവെച്ചത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. സമവായ ചര്‍ച്ച പോലും സിദ്ദുവുമായി നടത്താനും അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനിടെ ചന്നി അമരീന്ദറിനെ വന്ന് കാണുകയും ചെയ്തു. ഇതോടെ തല്‍ക്കാലത്തേക്ക് പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. സിദ്ദുവിനെ തോല്‍പ്പിക്കാന്‍ വിമതനെ നിര്‍ത്തുമെന്നാണ് അമരീന്ദറിന്റെ പ്രഖ്യാപനം.

ആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
amarinder singh to visit amit shah today, congress have concern on his third delhi visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X