കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരീന്ദർ ദില്ലിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച ഉടനെന്ന്..ബിജെപിയിൽ ചേരും?

Google Oneindia Malayalam News

ദില്ലി; പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം. ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച എന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമരിന്ദർ ബിജെപിയിൽ ചേരുമെന്നും നരേന്ദ്ര മോദി മന്ത്രിസഭയിൽ കൃഷിമന്ത്രിയാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അമരീന്ദറോ ബിജെപി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

amaridn-16328278

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അകന്ന അമരീന്ദറിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ പാർട്ടി നേതൃത്വം നടത്തുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തേ അമരീന്ദറിനെ പുകഴത്തിയും നവജ്യോത് സിംഗ് സിദ്ധുവിനെ ഇകഴ്ത്തിയും ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.ദേശീയതയെയും പഞ്ചാബിന്റെ താല്‍പ്പര്യങ്ങളെയും കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രസ്താവനകള്‍ ബി ജെ പി എന്നും സ്വാഗതം ചെയ്തിരുന്നുവെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അശ്വനി ശർമ്മ പറഞ്ഞത്. പിന്നീട് കൂടുതൽ നേതാക്കൾ അദ്ദേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ അദ്ദേഹം ദില്ലിയിൽ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണെന്ന വാർത്തകൾ വരുന്നത്.

ശിരോമണി അകാലിദളുമായി സഖ്യം വേർപിരിഞ്ഞ ബി ജെ പി ഇത്തവണ സംസ്ഥാനത്ത് തനിച്ചാണ് മത്സരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് വലിയ സാന്നിധ്യം ബിജെപിക്ക് ഇല്ല. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുത്ത് ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാനുള്ള കണക്ക് കൂട്ടലിലാണ് ബിജെപി. അമരീന്ദറിനെ പോലൊരു ശക്തനായൊരു സിഖ് നേതാവ് പാർട്ടിയിൽ എത്തിയാൽ പഞ്ചാബ് ഭരണം കൈപിടിയിലാകുമെന്ന് ബിജെപി കരുതുന്നുണ്ട്. അമരീന്ദർ ബിജെപിയിൽ എത്തിയാൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.മാത്രമല്ല ഇതുവരെ കര്‍ഷക പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നല്‍കിയ നേതാവാണ് അമരീന്ദർ. അദ്ദേഹത്തെ കേന്ദ്ര കൃഷി മന്ത്രിയാക്കിയാല്‍ അതുവഴി കര്‍ഷക രോഷത്തെ ഒരു പരിധി വരെ കുറയ്ക്കാനാവുമെന്നും ബി ജെ പി നേതൃത്വം കരുതുന്നു.

അതേസമയം അമരീന്ദർ ബിജെപിയിൽ ചേരാൻ തയ്യാറായില്ലേങ്കിൽ അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്. അങ്ങനെയെങ്കിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റ്ൻ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണഅടിക്കാട്ടുന്നത്. ഇന്നത്തെ ദില്ലി യാത്രയ്ക്ക് പിന്നിലെ ക്യാപ്റ്റന്റെ അജണ്ട അതാണെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ ദില്ലിയിലേക്കുള്ള അമരീന്ദറിന്റെ യാത്ര വ്യക്തിപരമാണെന്നാണ് അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകൻ രവീൺ തുക്രാൽ പ്രതികരിച്ചു. അടുത്ത സുഹൃത്തുക്കളെ കാണുക, കപൂര്‍ത്തല ഹൗസ് (ദില്ലിയിലെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി) ഒഴിയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഡല്‍ഹിയില്‍ പോകുന്നത്.ഇപ്പോഴത്തെ ഊഹാപോഹങ്ങൾ എല്ലാം അനാവശ്യമാണ്, രവീൺ തുക്രാൽ പറഞ്ഞു. അതേസമയം അമരീന്ദറിന്റെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസ്. ദില്ലിയിൽ എത്തുന്ന അമരീന്ദർ പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട് .

അതിനിടെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു രാജിവെച്ചു. പഞ്ചാബിന്റെ ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി മുന്നോട്ട് പോകാനാകില്ലെന്നുമാണ് സോണിയയ്ക്ക് അയച്ച രാജിക്കത്തിൽ സിദ്ധു പറഞ്ഞത്. മന്ത്രിസഭ പുനഃസംഘടനയിൽ സിദ്ധുവിന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാതിരുന്നതിലെ അതൃപ്തിയാണ് രാജിക്ക് നയിച്ചതെന്നാണ് സൂചന.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
Amarinder Singh to visit delhi; will meet amit shah and JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X