കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് സമാധാനം പാകിസ്താന്‍ പ്രതീക്ഷിക്കേണ്ട, തിരിച്ചടിയുണ്ടാകുമെന്ന് അമരീന്ദര്‍ സിംഗ്!

Google Oneindia Malayalam News

ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ രോഷാകുലനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പാകിസ്താന് തിരിച്ചടി വരാന്‍ പോവുകയാണ്. സമാധാന ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുകയാണ്. നിങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു. പഞ്ചാബ് നിയമസഭയില്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രമേയം പാസാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പാകിസ്താന്് ഇരട്ടത്താപ്പാണ് ഉള്ളത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നത് സമാധാന ചര്‍ച്ചകള്‍ ആവാമെന്നാണ്. എന്നാല്‍ സൈനിക ജനറല്‍ ഖമര്‍ ജാവേദ് ബജ്വ മറുവശത്ത് യുദ്ധം പ്രോത്സാഹിപ്പിക്കുകയാണെന്നും അമരീന്ദര്‍ പറഞ്ഞു.

1

കൊല്ലപ്പെട്ട ആദരാഞ്ജലി അര്‍പ്പിച്ച നിയസഭാ അംഗങ്ങള്‍, രണ്ട് മിനുട്ട് മൗനാചരണവും നടത്തി. ഇത് സഹിക്കാവുന്നതിന്റെ പരമാവധിയാണ്. കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തിരിച്ചടിച്ചില്ലെങ്കില്‍ അവര്‍ ഇനിയും ഇത്തരം അവിവേകങ്ങള്‍ കാണിക്കും. കേന്ദ്ര സര്‍ക്കാരിന് പാകിസ്താന്റെ നിലപാടെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി കാണുന്നത്. അവര്‍ ഇന്ത്യയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ഐഎസ്‌ഐയും മറ്റ് ഭീകരസംഘടനകളും ആക്രമണം നടത്തുന്നതെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

ഇന്ത്യയുമായി സൗഹൃദം വേണമെന്ന് ആവശ്യപ്പെടുന്ന ഇമ്രാന്‍ ഖാന്‍ എന്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നില്ലെന്നും അമരീന്ദര്‍ ചോദിച്ചു. പഞ്ചാബില്‍ ഇത്തരത്തില്‍ എന്തെങ്കിലും ശ്രമങ്ങള്‍ പാകിസ്താന്‍ നടത്തിയാല്‍ അതിനുള്ള മറുപടി അതിവേഗത്തിലായിരിക്കുമെന്നും സിംഗ് ഓര്‍മിപ്പിച്ചു. പാകിസ്താന്റെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. അതില്ലാത്ത കാര്യത്തോളം പാകിസ്താന്‍ എന്നും ശത്രുരാജ്യമായിരിക്കുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കതാര്‍പൂര്‍ തീര്‍ത്ഥാടന പാതയ്ക്ക് ഇപ്പോഴത്തെ ആക്രമണം കാരണം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആദില്‍ അഹമ്മദിന് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന്.... ഭീകരക്യാമ്പുകളില്‍ എത്തിയതിന് തെളിവ്ആദില്‍ അഹമ്മദിന് പരിശീലനം ലഭിച്ചത് പാകിസ്താനില്‍ നിന്ന്.... ഭീകരക്യാമ്പുകളില്‍ എത്തിയതിന് തെളിവ്

English summary
amarinder singh warns pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X