കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമര്‍നാഥ് ആക്രമണം: ഭീകരരുടെ വേരറുത്തെന്ന് പോലീസ്, സംഘത്തെ ഇല്ലാതാക്കി, ഇസ്മായില്‍ പിടിയില്‍!!

ഭീകരരുടെ കോഡുകളും ഒളിത്താവളങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച ഭീകരരെ ഇല്ലാതാക്കിയെന്ന് കശ്മീര്‍ പോലീസ്. എട്ട് തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുടെ മൊഡ്യൂളിനെ പാടെ നശിപ്പിച്ചുവെന്നാണ് പോലീസ് വാദം. ഭീകരാക്രമണത്തിനുള്ള ഫണ്ട് ലഭിച്ചത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചതോടെ പോലീസ് ഭീകരരുടെ സംഘത്തെ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഞായറാഴ്ച വൈകിട്ട് 3.30 ന് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന കോഡുകള്‍, കശ്മീരില്‍ തങ്ങുന്നതിനായി ഭീകരര്‍ ആശ്രയിച്ചിരുന്ന പ്രാദേശികമായ ഒളിത്താവളങ്ങള്‍ എന്നിവയും പോലീസിന് ലഭിച്ചുവെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ പത്തിന് വൈകിട്ട് അമര്‍നാഥ് തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബയാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആറ് സ്ത്രീകളുള്‍പ്പെടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ സൂത്രധാരന്‍ പാക് പൗരനും ലഷ്കര്‍ ഇ കമാന്‍ഡര്‍ അബു ഇസ്മായിലാണെന്നാണ് പോലീസ് കരുതുന്നത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അബു ദുജാന കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്മായില്‍ ഭീകരസംഘടനയുടെ തലപ്പത്തേയ്ക്ക് എത്തുന്നത്.

പിന്നില്‍ പാക് പൗരന്‍

പിന്നില്‍ പാക് പൗരന്‍

ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് യാത്രക്കാരെ ആക്രമിച്ച ഭീകരന്‍ രണ്ട് വര്‍ഷം മുമ്പ് പാക് അതിര്‍ത്തി കടന്നെത്തിയതെന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ മുഹമ്മദ് അബു ഇസ്മായിലാണ് ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെന്നും ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയെന്നുമാണ് മാധ്യമങ്ങളും പോലീസും നല്‍കിയ വിവരം. ഇസ്മായിലിനൊപ്പം അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച സംഘത്തില്‍ അഞ്ചോളം പേരു​ണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 രണ്ടാമനും കൊല്ലപ്പെട്ടു

രണ്ടാമനും കൊല്ലപ്പെട്ടു

അമര്‍നാഥ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് ജൂലൈ 18ന് വെളിപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം അനന്ത്നാഗ് ജില്ലയിലെ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കിയിരുന്നു. അമര്‍നാഥ് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 3 തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് കേണല്‍ ആദിത്യ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമര്‍നാഥ് ഭീകരാക്രമണം നടത്തിയവരില്‍ പെട്ട ലഷ്‌കര്‍-ഇ-ത്വയ്ബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നു സംശയിക്കുന്ന പാക് സ്വദേശി അബു സ്മായിലിനു വേണ്ടി സൈന്യം തിരച്ചില്‍ നടത്തുകയാണ്.

ഷ്രൈന്‍ ബോര്‍ഡിന് വീഴ്ച പറ്റി!!

ഷ്രൈന്‍ ബോര്‍ഡിന് വീഴ്ച പറ്റി!!

അമര്‍നാഥ് യാത്രയ്ക്ക് ഔദ്യോഗിക രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വാഹനത്തിന് നേരെയായിരുന്നു കശ്മീരില്‍ വച്ച് ഭീകരാക്രമണമുണ്ടാകുന്നത്. വാഹനത്തിന് പോലീസ് അകമ്പടി ഉണ്ടായിരുന്നില്ല എന്നും വിവരമുണ്ട്. വാഹനം പോലീസ് പോസ്റ്റ് കടന്നുപോകുന്നതിന് മുമ്പാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നാണ് പോവീസ് നല്‍കുന്ന വിവരം. ഗുജറാത്ത് രജിസ്ട്രേഷനുള്ള വാഹനമാണ് ആക്രമിക്കപ്പെട്ടത്.

 അക്രമം പ്രതികാരത്തില്‍

അക്രമം പ്രതികാരത്തില്‍

ലഷ്കര്‍ ത്വയ്ബ ഭീകരനും അബു ഇസ്മായിലിന്‍റെ കൂട്ടാളിയുമായ സന്ദീപ് ശര്‍മയെ പോലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ദ്നാഗില്‍ നിന്നാണ് ഭീകരന്‍ അറസ്റ്റിലായത്. 36 കാരനായ ശര്‍മ അഞ്ച് വര്‍ഷം മുമ്പാണ് ലഷ്കര്‍ ഇ ത്വയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാള്‍.

തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു

ബലാലില്‍ നിന്ന് മിര്‍ ബസാറിലേയ്ക്ക് തീര്‍ത്ഥാടകരുമായി സഞ്ചരിച്ച ഷ്രൈന്‍ ബോര്‍ഡ് വാഹനത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷക്ഷയില്‍ ജൂണ്‍ 28നാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഭീകരര്‍ പോലീസിന് നേരെയും വെടിയുതുര്‍ത്തുവെന്നാണ് വിവരം.

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ!!

ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ!!

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പാക് ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബയാണെന്ന് ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. പാക് ഭീകരന്‍ ഇസ്മയിലാണ് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെന്നും പോലീസ് ചൂണ്ടിക്കാണിച്ചു. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷക്ഷയില്‍ ജൂണ്‍ 28നാണ് അമര്‍നാഥ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു ഭീകരര്‍ ഔദ്യോഗിക ചുമതലയിലായിരുന്ന പോലീസിന് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു.

സുരക്ഷയില്‍ പാളി!!

സുരക്ഷയില്‍ പാളി!!

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമേ സാറ്റലൈറ്റ് ട്രാക്കറും ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുമാണ് കശ്മീരില്‍ ഒരുക്കിയിരുന്നത്. അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. വര്‍ഷത്തിലൊരിക്കല്‍ ഹിന്ദു ആരാധനാ മൂര്‍ത്തിയായ ശിവ ദര്‍ശനത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് സുരക്ഷയൊരുക്കുകയാണ് ലക്ഷ്യം. ബുധനാഴ്ചയാണ് അമര്‍നാഥ് യാത്ര ആരംഭിച്ചത്. കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.

 റിപ്പോര്‍ട്ട് അവഗണിച്ചു

റിപ്പോര്‍ട്ട് അവഗണിച്ചു

അമര്‍നാഥ് യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷയ്ക്ക് അധികസേനയെ നിയോഗിച്ചത്. തീര്‍ത്ഥാടകരുടെ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാവുമെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. 100-150 തീര്‍ത്ഥാടകരെയും നൂറോളം പോലീസ് ഉദ്യഗസ്ഥരെയും ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്.കശ്മീരില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് കേന്ദ്ര സേനയെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നത്. സംഘര്‍ഷബാധിത പ്രദേശമായ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ല വഴിയാണ് തീര്‍ത്ഥാടകര്‍ കടന്നുപോകുന്നത്.

English summary
Nearly a month after the Amarnath terror attack, police have reportedly cracked the case and busted the entire module behind the dastardly attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X