കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ ഇന്ത്യന്‍ പൗരന്‍, എനിക്ക് പ്രധാനമന്ത്രിയായി മോദിയെ വേണ്ട!

  • By Muralidharan
Google Oneindia Malayalam News

2014 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് പറഞ്ഞതില്‍ നിന്നും ഒരിഞ്ച് പോലും അഭിപ്രായം മാറ്റിയിട്ടില്ല താനെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാന്‍ മാത്രം മോദി ഒന്നും ചെയ്തിട്ടില്ല. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മോദിയെ തനിക്ക് പ്രധാനമന്ത്രിയായി വേണ്ട. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മോദി പ്രധാനമന്ത്രിയായി എത്തുന്നതില്‍ തനിക്ക് താല്‍പര്യമില്ല എന്നാണ് സെന്‍ അന്ന് പറഞ്ഞത്.

എന്നാല്‍ അമര്‍ത്യ സെന്‍ ആഗ്രഹിച്ചത് പോലെ നടന്നില്ല. ചരിത്രവിജയം നേടി നരേന്ദ്ര മോദിയും ബി ജെ പിയും അധികാരത്തിലെത്തി. എന്നാലും തന്റെ അഭിപ്രായം മാറ്റാനോ നരേന്ദ്ര മോദിയുടെ ആശയങ്ങളുമായി ഒത്തുപോകാന്‍ താന്‍ തയ്യാറല്ല എന്ന സൂചനയാണ് ഈ എണ്‍പത്തിയൊന്നാം വയസ്സിലും സെന്‍ നല്‍കുന്നത്.

amartya-sen

അക്കാദമിക് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ഇടപെടലുകള്‍ നടത്തുന്നു എന്നാണ് മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട് സെന്‍ പറയുന്നത്. ആരോഗ്യ - വിദ്യാഭ്യാസ ബജറ്റുകള്‍ കുറയ്ക്കുന്നതിലും സാമ്പത്തിക രംഗത്തിന്റെ മോശം സ്ഥിതിയിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് പേടിച്ചാണ് താന്‍ നളന്ദ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്തുവന്നതെന്നും അമര്‍ത്യ സെന്‍ തുറന്നടിച്ചു.

നളന്ദ സര്‍വ്വകലാശാല മാത്രമല്ല, മറ്റ് പലയിടങ്ങളിലും കഴിവുള്ളവരെ മാറ്റി തങ്ങളുടെ അടുപ്പക്കാരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് പിന്നാലെ ഒരു ടി വി ചാനലിനോട് സംസാരിക്കവേയാണ് മോദിയക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്ന കാര്യം ആവര്‍ത്തിച്ചത്.

English summary
Amartya Sen expressed skepticism about Prime Minister Narendra Modi's idea of secularism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X