സൗദി അറേബ്യയെ മറിച്ചിടുമോ!! ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുന്നു... വന്‍ മുന്നേറ്റം, ആശ്ചര്യപ്പെടുത്തും കണക്ക്
യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇന്ത്യ എണ്ണ കയറ്റുമതി ചെയ്യുന്നത് വര്‍ധിപ്പിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി: പെട്രോളും ഡീസലും പ്രകൃതി വാതകവമെല്ലാം പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരിക ഗള്‍ഫ് രാജ്യങ്ങളാണ്. എണ്ണ മാത്രം വരുമാനമായി മുന്നോട്ട് കുതിക്കുന്നവരാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. എന്നാല്‍ അതിന് പുറമെയും ഒട്ടേറെ എണ്ണ രാജ്യങ്ങളുണ്ട്. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളാണ് റഷ്യയും അമേരിക്കയുമെല്ലാം.
എണ്ണ എമ്പാടുമുള്ള ഇറാനും വെനിസ്വേലയുമെല്ലാം അമേരിക്കന്‍ ഉപരോധം കാരണം പ്രതിസന്ധി നേരിടുന്നവരാണ്. എന്നാല്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട് എന്നറിയുമ്പോള്‍ ആരും ആശ്ചര്യപ്പെടും. പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇവരാണ് കേമന്മാര്‍
സൗദി അറേബ്യയാണ് ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്ന്. മറ്റൊന്ന് റഷ്യയും. ഇറാന്റെയും വെനിസ്വേലയുടെയും പക്കല്‍ എണ്ണയുണ്ടെങ്കിലും അമേരിക്കന്‍ ഉപരോധം മൂലും കുടുങ്ങിയിരിക്കുന്നു. ഇതിനിടയിലേക്കാണ് ഇറാഖ് എത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്. യുദ്ധം കാരണം പിന്നിലായി പോയ ഇവര്‍ അടുത്ത കാലത്തായി കയറ്റുമതി വര്‍ധിപ്പിച്ചു. ഇന്ത്യ ഇറാഖില്‍ നിന്നും എണ്ണ ഇറക്കുന്നുണ്ട്.

എല്ലം മാറിമറിഞ്ഞത് ഇങ്ങനെ
കഴിഞ്ഞ വര്‍ഷം ആരംഭിച്ച യുക്രൈന്‍ യുദ്ധമാണ് ആഗോള രാഷ്ട്രീയ സാഹചര്യം മാറ്റിമറിച്ചത്. പഴയ സോവിയറ്റ് രാജ്യമാണ് യുക്രൈന്‍. എന്നാല്‍ സോവിയറ്റ് രാജ്യങ്ങളില്‍ വല്യേട്ടനായ റഷ്യയോട് അത്ര താല്‍പ്പര്യം യുക്രൈന്‍ കാണിക്കാറില്ല. മാത്രമല്ല, അമേരിക്കയോടും യൂറോപ്പിനോടും താല്‍പ്പര്യം കൂടുതലുമാണ്. യൂറോപ്പിന്റെ സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാകാന്‍ യുക്രൈന്‍ ശ്രമിച്ചപ്പോള്‍ റഷ്യ വടിയെടുത്തതാണ് യുദ്ധത്തില്‍ കലാശിച്ചത്.

അമേരിക്ക ഇടപെട്ടു
പ്രതീക്ഷിച്ച പോലെ റഷ്യയെ ഒറ്റപ്പെടുത്താന്‍ അമേരിക്ക ശ്രമം തുടങ്ങി. യുക്രൈനെ സഹായിക്കുകയും ചെയ്തു. യൂറോപ്പിനോട് യുക്രൈനെ സഹായിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയുടെ വരുമാനം ഇടിച്ച് പ്രതിസന്ധി സൃഷ്ടിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി റഷ്യയുടെ എണ്ണയും വാതകവും വാങ്ങരുതെന്ന് യൂറോപ്പിന് അമേരിക്ക കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

ഗള്‍ഫ് തന്ത്രം
റഷ്യയുടെ എണ്ണയും വാതവും പ്രധാനമായും ആശ്രയിക്കുന്നവരാണ് യൂറോപ്പ്. റഷ്യയില്‍ നിന്ന് വാങ്ങല്‍ നിര്‍ത്തിയാല്‍ പിന്നീടുള്ള ആശ്രയം ഗള്‍ഫ് രാജ്യങ്ങളാണ്. യൂറോപ്പിന്റെ ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണമായും തല കുലുക്കി സമ്മതിച്ചിട്ടില്ല. എന്നാല്‍ കൈവിട്ടിട്ടുമില്ല. ഇതിനിടെ പ്രതിസന്ധി മറികടക്കാന്‍ റഷ്യ പതിനെട്ടടവും പയറ്റാന്‍ തുടങ്ങി.

സൗദി പോലും ഇറക്കുന്നു
വില കുത്തനെ കുറിച്ച റഷ്യ എണ്ണ വില്‍പ്പന തുടങ്ങി. ഇത് കൂടുതല്‍ ഉപകാരപ്പെട്ടത് ഇന്ത്യയ്ക്കും ചൈനയ്ക്കുമാണ്. രണ്ട് രാജ്യങ്ങളും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുകയാണ്. ഇതോടെ ഇന്ത്യയിലെ സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. ഇങ്ങനെ ഒരു അവസരം വന്നപ്പോള്‍ സൗദിയും നോക്കി നിന്നില്ല. അവരും റഷ്യയില്‍ നിന്ന് വില കുറഞ്ഞ എണ്ണ ഇറക്കുന്നുണ്ട്.

യൂറോപ്പിന്റെ ഗതികേട്
റഷ്യയില്‍ നിന്ന് ലഭിക്കുന്ന വില കുറഞ്ഞ എണ്ണ ഇന്ത്യ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ഇതോടെയാണ് ഇന്ത്യയും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ശ്രദ്ധേയായ ഇടംപിടിക്കാന്‍ കാരണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഫലത്തില്‍ നേരിട്ട് വാങ്ങേണ്ട റഷ്യന്‍ എണ്ണ വളഞ്ഞ വഴിയില്‍ വാങ്ങുകയാണ് യൂറോപ്പ്.

ഇന്ത്യയുടെ തിളക്കം
ജനുവരിയില്‍ 89000 ബാരല്‍ എണ്ണ ഓരോ ദിവസവും ഇന്ത്യ ന്യൂയോര്‍ക്കിലേക്ക് കറ്റുമതി ചെയ്തിട്ടുണ്ട്. പെട്രോളും ഡീസലുമാണ് കയറ്റുമതി ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വലിയ അളവിലുള്ള കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ മാസം യൂറോപ്പിലേക്ക് 172000 ബാരല്‍ എണ്ണയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2021 ഒക്ടോബറിന് ശേഷം ഇത്രയും അധികം ആദ്യമാണ്.












Click it and Unblock the Notifications