കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ 4 മില്യണ്‍ ഉത്പന്നങ്ങള്‍ അതേവിലയ്ക്ക് ഇന്ത്യയില്‍ വാങ്ങാമെന്ന് ആമസോണ്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപര രംഗത്തെ യുദ്ധം കൂടുതല്‍ കടുപ്പിച്ച് ആമസോണ്‍. അമേരിക്കയില്‍ ലഭ്യമാകുന്ന 4 മില്യണ്‍ ഉത്പന്നങ്ങള്‍ അതേവിലയ്ക്ക് ഇന്ത്യയിലെത്തിക്കാനാണ് ആമസോണിന്റെ പരിപാടി. ഇതിലൂടെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന മത്സരരംഗം കൂടുതല്‍ കടുത്തതാകുമെന്ന് ആമസോണ്‍ ഇന്ത്യ വിലയിരുത്തുന്നു.

ആമസോണ്‍ ചില ഉത്പന്നങ്ങള്‍ മാത്രം കൂടുതല്‍ വിറ്റഴിച്ചാണ് ഫെസ്റ്റിവല്‍ സീസണിലെ തങ്ങളുടെ വില്‍പന ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഫ് ളിപ്കാര്‍ട്ട് ആരോപിച്ചിരുന്നു. എന്നാല്‍, ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഉത്പന്നങ്ങളാണ് അവയെന്നും ഫ് ളിപ്കാര്‍ട്ടിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് ആമസോണിന്റെ പ്രതികരണം.

amazon-logo

തുണിത്തരങ്ങള്‍, വാച്ചുകള്‍, ഇലക്ട്രോണിക്‌സ്, സ്‌റ്റേഷനറി ഉള്‍പ്പെടെ 12 വിഭാഗങ്ങളിലായുള്ള 4 മില്യണ്‍ അമേരിക്കന്‍ ഉത്പന്നങ്ങളാണ് ആമസോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയില്‍ ബ്ലാക്ക് ഫ്രൈഡേയും ക്രിസ്തുമസും ആഘോഷിക്കുമ്പോള്‍ അതേവേളയില്‍ തന്നെ ഇന്ത്യയിലും ഓഫര്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

അമേരിക്കയില്‍ ഏത്രവിലയ്ക്കാണോ അത് വില്‍ക്കുന്നത് ആ വില തന്നെ ഇന്ത്യന്‍ ഉപഭോക്താക്കളും നല്‍കിയാല്‍ മതിയാകും. ഇതോടെ ആമസോണ്‍ ഇന്ത്യയില്‍ ആകെ 85 മില്യണ്‍ ഉത്പന്നങ്ങള്‍ ലഭ്യകമാകും. ഗ്രേറ്റ് ദിവാളി സെയിലിനുശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ ഭീമഭാഗം കൈയ്യടക്കുകയാണ് ആമസോണിന്റെ ലക്ഷ്യം.

English summary
Amazon brings 4 million new products to India, at the same price as in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X