സ്ത്രീകള്‍ മാത്രം വിതരണക്കാരായ ഡെലിവറി സ്റ്റേഷന്‍ ആമസോണ്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രമായ ആമസോണ്‍ സ്ത്രീകള്‍ക്കായി പുതിയ സംരംഭം ആരംഭിക്കാന്‍ പോകുന്നു. സ്ത്രീകള്‍ മാത്രം ജോലിക്കാരായ വിതരണകേന്ദ്രം ആരംഭിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്.
തിരുവനന്തരപുരത്താണ് ആദ്യത്തെ വനിതാ ഡെലിവറി സ്റ്റേഷന്‍ ആരംഭിക്കുന്നത്. ആമസോണിന്റെ പുതിയ സംരംഭത്തില്‍ ബിസിനസ്സ് പങ്കാളികളും ജോലിക്കാരും സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകള്‍ക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ആമസോണ്‍ ചെയ്യുന്നത്.

ഡെലിവറി സ്‌റ്റേഷന് രണ്ടോ മൂന്നോ ചുറ്റളവിനുള്ളിലാണ് പ്രൊഡക്ടുകള്‍ വിതരണം നടത്തുന്നത്. ടുവീലറില്‍ സാധനങ്ങല്‍ ഉപഭോക്താകളില്‍ എത്തിക്കുന്നത് സ്ത്രീകളായിരിക്കും.രണ്ടാമത്തെ ഡെലിവറി സ്റ്റേഷന്‍ ചെന്നൈയിലും കൊച്ചിയിലും ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.
രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന ഡെലിവറി സമയം രാത്രി 5.30 വരെയാണ്. സ്ത്രീകള്‍ അധികം കടന്നു വരാത്ത മേഖലയില്‍ അവരുടെ ഉന്നമനം ലക്ഷ്യമിട്ടുക്കൊണ്ടാണ് പുതിയ പദ്ധതി.












Click it and Unblock the Notifications