ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍..! ഇന്ത്യയിലടക്കമുള്ളവര്‍ക്ക് ജോലി പോകും, കാരണമിത്
ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ഇത്തവണ കമ്പനിയുടെ പ്രധാന റീട്ടെയില്‍ ബിസിനസ് വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ ടീമുകളെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. ഇന്ത്യ, യുഎസ്, യുകെ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോളതലത്തില്‍ 1,000-ല്‍ താഴെ വരുന്ന 'വൈറ്റ് കോളര്‍' (ഓഫീസ്/മാനേജ്മെന്റ്) ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നടപടി ആമസോണും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് തസ്തികകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രധാന ഇ-കൊമേഴ്സ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റോഴ്സ് ബിസിനസ് വിഭാഗത്തിലാണ് പ്രധാനമായും ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഷോപ്പിംഗ് മേള നടക്കുന്ന സമയത്താണ് ഈ പിരിച്ചുവിടല്‍ നടപടി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സ്ലാക്ക് പോലുള്ള ആഭ്യന്തര ആശയവിനിമയ സംവിധാനങ്ങളിലൂടെ ജീവനക്കാര്‍ പിരിച്ചുവിടല്‍ വാര്‍ത്തകള്‍ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കസ്റ്റമര്‍ സര്‍വീസ്, സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ്, മാര്‍ക്കറ്റ് പ്ലേസ് സപ്പോര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട ടീമുകളെയും നടപടി ബാധിച്ചിട്ടുണ്ട്. ആമസോണിന്റെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലുള്ളവരെയും ഇത് ബാധിച്ചിട്ടുണ്ട്.
നേരത്തെ നടന്ന വലിയൊരു പുനഃസംഘടനാ നടപടിക്ക് ശേഷമാണ് ഈ പുതിയ പിരിച്ചുവിടലുകള്‍ ഉണ്ടായിരിക്കുന്നത്. ചെലവ് കുറയ്ക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനുമായി 2025-ന്റെ അവസാനത്തിനും 2026 ജനുവരിക്കും ഇടയില്‍ ഏകദേശം 30,000 കോര്‍പ്പറേറ്റ് തസ്തികകള്‍ കമ്പനി വെട്ടിക്കുറച്ചിരുന്നു. പുതിയ പിരിച്ചുവിടലുകള്‍ താരതമ്യേന ചെറുതാണെങ്കിലും, പുനഃസംഘടനാ നടപടികള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും ആമസോണ്‍ വലിയ മുന്നേറ്റത്തിനൊരുങ്ങുകയാണ്. ഇതിനായി ഡാറ്റാ സെന്ററുകള്‍, ചിപ്പുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ കമ്പനി തയ്യാറെടുക്കുന്നു. ഈ മേഖലകളില്‍ ഏകദേശം 220 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം തുടരുന്നതിനിടയിലാണ് കമ്പനി പുതിയതായി ജീവനക്കാരെ പിരിച്ചുവിടുന്നത്.
ഏഷ്യയിലെ തങ്ങളുടെ രണ്ടാമത്തെ വലിയ ഓഫീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പുതിയ ക്യാമ്പസ് ബെംഗളൂരുവില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആമേസോണ്‍ തുറന്നിരുന്നു. 1.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കേന്ദ്രം ഇ-കൊമേഴ്സ്, പേയ്മെന്റുകള്‍, സാങ്കേതികവിദ്യ, സെല്ലര്‍ സര്‍വീസുകള്‍ എന്നീ വിഭാഗങ്ങളിലായി 7,000-ത്തിലധികം ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആമേസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2026
എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഒക്ടോബര്‍ 8-ന് അര്‍ധരാത്രി ആരംഭിച്ച ആമേസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2026 വില്‍പ്പനയില്‍, ടിവി, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ വിവിധ ഗൃഹോപകരണങ്ങള്‍ക്ക് 65 ശതമാനം വരെ കിഴിവ് ലഭിക്കും. വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള കിഴിവുകള്‍ക്ക് പുറമേ, എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവും ആമേസോണ്‍ നല്‍കുന്നുണ്ട്.
ആമേസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ വാങ്ങലുകള്‍ക്ക് പരിധിയില്ലാത്ത 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്ക് ആമേസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് അധികമായി 250 രൂപയുടെ ക്യാഷ്ബാക്ക് നേടാം. ആമേസോണ്‍ പേ ലേറ്റര്‍ ഇഎംഐ വഴിയുള്ള ഇടപാടുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications
