ഡോര്‍മാറ്റില്‍ ഹിന്ദുദൈവങ്ങളും മുസ്ലിം മതചിഹ്നങ്ങളും; ഉല്‍പ്പന്നം പിന്‍വലിച്ച് ആമസോണ്‍
ദില്ലി: ബാത്റൂം ഡോര്‍മാറ്റ്സില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും, മുസ്ലീം ചിഹ്നങ്ങളും ആലേഖനം ചെയ്ത് വില്‍പ്പനയ്ക്ക് വെച്ച ആമസോണ്‍ വിവാദത്തില്‍ നിന്ന് ആമസോണ്‍ തടിയൂരി. ശനിയാഴ്ച ആമസോണ്‍ ഓണ്‍ലൈന്‍ വെബ്സൈറ്റിലാണ് ഇവ പ്രത്യക്ഷപ്പെട്ട ജോര്‍ മാറ്റുകള്‍ പിന്‍വലിച്ചായിരുന്നു അമേരിക്കന്‍ ഈ ഇ- കൊമേഴ്‌സ് വെബ്ബ്‌സൈറ്റായ ആമസോണ്‍ വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ക്രിസ്തുവിന്റെ ചിത്രങ്ങളുള്ള മാറ്റുകളും വിവാദമായ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.
ആമസോണിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിന്ദു ദേവതകള്‍, ഖുറാന്‍ ചിത്രങ്ങള്‍,യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ തുടങ്ങിയവ മാറ്റുകളില്‍ ഉള്‍പ്പെടുത്തിയത് മതങ്ങള്‍ക്കെതിരെയുള്ള അവഹേളനമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന വാദം. ശിവന്‍, വിഷ്ണു, സരസ്വതി, ഹനുമാന്‍, മുരുകന്‍, ദുര്‍ഗ്ഗ, പത്മനാഭന്‍, മൊഥേരയിലെ സൂര്യദേവനെ ആരാധിക്കുന്ന ക്ഷേത്രം, ദില്ലിയിലെ അക്ഷര്‍ധാം, പൂനെയിലെ ഭലേശ്വര്‍ എന്നീ സ്ഥലങ്ങള്‍ എന്നിവ ആലേഖനം ചെയ്ത അറുപതോളം ഡോര്‍മാറ്റുകളാണ് വെബ്ബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

ആമസോണിനെതിരെ ബോയ്കോട്ട് ആമസോണ്‍ എന്നപേരില്‍ ഹാഷ് ടാഗ് പ്രചരണവും സജീവമായി നടന്നിരുന്നു. വിദേശരാജ്യങ്ങളില്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ചുള്ള ഡോര്‍ മാറ്റിന്റെ വില്‍പ്പനക്കാര്‍ റോക്ക്ബുള്‍ എന്ന റീട്ടെയ്ലറാണ്. വിഷയത്തില്‍ ആമസോണ്‍ ഉടന്‍ ഇടപെണമെന്നും വിവാദ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും വെബ്ബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹിന്ദു പുരോഹിതനായ രാജന്‍ സെദ് മാറ്റുകള്‍ പിന്‍വലിച്ച് ആമസോണ്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരില്‍ ആമസോണ്‍ നേരത്തെയും വിവാദത്തിലകപ്പെട്ട ആമസോണിനെ നേരത്തെ കുരുക്കിയത്. 2014ല്‍ ഹിന്ദു ദേവതകളുടെ ചിത്രം അച്ചടിച്ച അടിവസ്ത്രങ്ങള്‍ വില്‍പനയ്ക്കുവെച്ചതിനെ തുടര്‍ന്നായിരുന്നു. ഉല്‍പ്പന്നം പിന്‍വലിച്ച ആമസോണ്‍ മാപ്പുപറഞ്ഞ് വിവാദത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications