കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണ്‍ വിവാദത്തില്‍; ബാത്‌റൂം ഡോര്‍മാറ്റ്‌സില്‍ ഹിന്ദു ദൈവങ്ങളും മുസ്ലീം ചിഹ്നങ്ങളും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബാത്‌റൂം ഡോര്‍മാറ്റ്‌സില്‍ ഹിന്ദു ദൈവങ്ങളും, മുസ്ലീം ചിഹ്നങ്ങളും ഉള്‍പ്പെടുത്തി വില്‍പ്പനയ്ക്ക് വെച്ചത് വിവാദമായി. ആമസോണ്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. ക്രിസ്തുവിന്റെ ചിത്രങ്ങളുള്ള മാറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഹിന്ദു ദേവതകള്‍, ഖുറാന്‍ ചിത്രങ്ങള്‍, യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ തുടങ്ങിയവ മാറ്റുകളില്‍ ഉള്‍പ്പെടുത്തിയത് മതപരമായ അവഹേളനമാണെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ആമസോണിനെതിരെ ബോയ്‌കോട്ട് ആമസോണ്‍ എന്നപേരില്‍ ഹാഷ് ടാഗ് പ്രചരണവും ആരംഭിച്ചിട്ടുണ്ട്.

amazon-logo

റോക്ക്ബുള്‍ എന്ന റീട്ടെയ്‌ലറാണ് ഡോര്‍മാറ്റ് വില്‍പനക്കാര്‍. മിക്കതും വിദേശരാജ്യങ്ങളില്‍ വില്‍പന നടത്താന്‍ ഉദ്ദേശിച്ചുള്ളവയാണ്. വിഷയത്തില്‍ ആമസോണ്‍ ഉടന്‍ ഇടപെണമെന്നും ഇവ പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഹിന്ദു പുരോഹിതനായ രാജന്‍ സെദ് മാറ്റുകള്‍ പിന്‍വലിച്ച് മാപ്പുപറയാന്‍ ആമസോണിനോട് ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പേരില്‍ ആമസോണ്‍ വിവാദത്തിലകപ്പെടുന്നത്. നേരത്തെ ഹിന്ദു ദേവതകളുടെ ചിത്രം അച്ചടിച്ച അടിവസ്ത്രങ്ങള്‍ വില്‍പനയ്ക്കുവെച്ചെന്ന പേരിലും സൈറ്റ് വിവാദത്തിലായിരുന്നു. പീന്നീടിത് മാപ്പപേക്ഷയോടെ പിന്‍വലിക്കുകയായിരുന്നു.

English summary
Amazon selling bathroom doormats with Islamic theme, Hindu gods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X