കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമസോണ്‍ ഇന്ത്യയുടെ നഷ്ടം 1,724 കോടി

  • By Athul
Google Oneindia Malayalam News

മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയുടെ നഷ്ടം 1,724 കോടി രൂപയായി.

ഫളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുമായി മത്സരിക്കാന്‍ വന്‍ വിലക്കിഴിവ് നല്‍കിയതാണ് കനത്ത നഷ്ടമുണ്ടാകാനിടയാക്കിയത്.

എന്നാല്‍ നഷ്ടം വര്‍ദ്ധിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആറിരട്ടി വര്‍ദ്ധനയാണ് ആമസോണിന് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 169 കോടി രൂപയുടെ വില്‍പ്പനയില്‍ നിന്നാണ് ആമസോണ്‍ 1,022 കോടിയിലെത്തി നില്‍ക്കുന്നത്.

amazon

വില്‍പ്പനക്കാരുടെ കമ്മീഷന്‍, പരസ്യവരുമാനം എന്നിവയിലൂടെയാണ് കമ്പനിക്ക് വരുമാനം കിട്ടുന്നതെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നല്‍കിയ രേഖകളില്‍ കമ്പനി പറയുന്നത്.

കഴിഞ്ഞ വര്‍ഷം 321 കോടിയായിരുന്ന നഷ്ടമാണ് ഇപ്പോള്‍ 1,724 കോടിയിലെത്തിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, വിപണനം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പണം ചിലവായതെന്നാണ് കമ്പനിയുടെ സാക്ഷ്യം.

English summary
Amazon Inc's net loss for its India business widened to Rs 1,724 crore in the year ended March 2015, taking the combined losses of the 'Big 3' online firms including Flipkart and Snapdeal to Rs 5,052 crore as they hunted for buyers by offering deep discounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X