കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ടല്‍ റെയ്ഡ്; 6 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

അംബാല: നഗരമധ്യത്തിലെ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 30 പേര്‍ അറസ്റ്റിലായി. 6 പെണ്‍കുട്ടികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി അംബാല അസിസ്റ്റന്റ് കമ്മീഷണര്‍ ഹിതേഷ് യാദവ് പറഞ്ഞു. ഹോട്ടലില്‍ പാര്‍ട്ടി നടത്തുന്നതിന്റെ പേരില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.

തിങ്കളാഴ്ച രാത്രി നടന്ന റെയ്ഡിനിടെ ചിലര്‍ രക്ഷപ്പെട്ടു. മിക്കവരും നഗരത്തിലുള്ളവര്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായവരെല്ലാം നഗരത്തിലെ പണക്കാരുടെ മക്കളും ബന്ധുക്കളുമാണ്. പാര്‍ട്ടിയില്‍ അനധികൃതമായി മദ്യം വിളമ്പിയതായും നിരോധിച്ച മയക്കുമരുന്ന് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

raid

അറസ്റ്റിലായവര്‍ക്കെതിരെ എക്‌സൈസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ അധികൃതര്‍ പോലീസ് റെയ്ഡിനിടെ കടന്നുകളഞ്ഞു. ഹോട്ടലുടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവെ പാര്‍ട്ടിയുടെ പേരില്‍ വന്‍ തോതില്‍ മയക്കുമരുന്ന് വ്യാപാരവും അനാശാസ്യ പ്രവര്‍ത്തനങ്ങളും ഹോട്ടലില്‍ നടന്നതായാണ് വിവരം.

ഹോട്ടലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നേരത്തെതന്നെ പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് റെയ്ഡ് വൈകിക്കുകയായിരുന്നു. ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഹോട്ടലുടമ. അതുകൊണ്ടുതന്നെ കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
Ambala hotel raid; 30 including 6 girls arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X