അംബാനി സഹോദരങ്ങള്‍ 'കൈകോര്‍ക്കുന്നു'... ജിയോയ്ക്ക് വേണ്ടി
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായപ്പോള്‍ പിറകിലായിരുന്നു അനില്‍ അംബാനിയുടെ സ്ഥാനം. സ്പര്‍ദ്ധ വര്‍ദ്ധിയ്ക്കാന്‍ ഇതും ഒരു കാരണം ആയിക്കൂടെന്നില്ലല്ലോ...
ഇപ്പോഴിതാ, അംബാനി സഹോദരങ്ങള്‍ കൈകോര്‍ക്കുകയാണ്. അതും മുകേഷ് അംബാനി കൊണ്ടുവരുന്ന ജിയോയ്ക്ക് വേണ്ടി!!!

റിലയന്‍സ് ജിയോ
റിലയന്‍സിന്റെ ഫോര്‍ജി സേവനമാണ് ജിയോ എന്ന പേരില്‍ പുറത്തിറക്കുന്നത്. മുകേഷ് അംബാനിയുടേതാണിത്.

രാജ്യത്തെല്ലാം
നിലവില സാഹചര്യത്തില്‍ രാജ്യമാകമാനം ഫോര്‍ ജി സേവനം നല്‍കാന്‍ ശേഷിയുണ്ടാവുക റിലയന്‍സ് ജിയോയ്ക്ക് മാത്രം ആയിരിയ്ക്കും.

ആര്‍കോമും കൈകോര്‍ക്കുന്നു
സ്‌പെക്ട്രം പങ്കുവയ്ക്കുന്ന കാര്യത്തില്‍ റിലയന്‍സ് ജിയോയും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും(ആര്‍കോം) കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. ഇതുവഴി ആര്‍കോമിന്റെ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഘലയും ജിയോയ്ക്കും ഉപയോഗിയ്ക്കാം.

നാലായിരം കോടി
ഈ കരാറിലൂടെ ആര്‍കോമിന് മൊത്തത്തില്‍ നാലായിരം മുതല്‍ നാലായിരത്തി അഞ്ഞൂറ് കോടി രൂപ വരെ ലഭിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്ങനെയാണ്
17 സര്‍ക്കിളുകളിലായി 800 മെഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം പങ്കുവയ്ക്കാനാണ് പുതിയ കരാര്‍ വഴി ധാരണയായിട്ടുള്ളത്.

മെച്ചപ്പെട്ട സേവനം
ആര്‍കോമുമായി സഹകരിയ്ക്കുന്നതോടെ ജിയോയ്ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിയ്ക്കും. ഗ്രാമീണ മേഖലകളിലും സാന്നിധ്യം ഉറപ്പിയ്ക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.












Click it and Unblock the Notifications