• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു: ക്രൂര പീഡനത്തിന് ഇരയായെന്ന കാറിന്റെ ഉടമയുടെ കത്ത്

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി കാര്‍ കണ്ടെത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്. കാറിന്റെ ഉടമ ഹിരണ്‍ മന്‍സുക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. തനിക്ക് മാനസികമായി ക്രൂര പീഡനമേല്‍ക്കേണ്ടി വന്നുവെന്ന് ഇതില്‍ ആരോപിക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കാറിന്റെ ഉടമ താനാണെന്ന് നേരത്തെ ഹിരണ്‍ പറഞ്ഞിരുന്നു. ഈ കാര്‍ പക്ഷേ മോഷ്ടിക്കപ്പെട്ടിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഹിരണിനെ കടലിടുക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കത്ത് പുറത്തുവന്നതോടെ അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാരും പ്രതിരോധത്തിലാണ്. പോലീസിനും മാധ്യമങ്ങള്‍ക്കും എന്‍ഐഎക്കുമെതിരെയാണ് ഈ കത്തില്‍ ആരോപണങ്ങളുള്ളത്. ശരീരത്തില്‍ പരുക്കേറ്റതിന്റെ യാതൊരു ലക്ഷ്ണവും ഹിരന്റെ മൃതദേഹത്തില്‍ ഇല്ലായിരുന്നു. ആന്തരികാവയങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിവിധ ഏജന്‍സികള്‍ തന്നെ ആറ് തവണയോളം ചോദ്യം ചെയ്തതായി ഹിരേന്‍ കത്തില്‍ ആരോപിച്ചു. ഇതില്‍ എന്‍ഐഎ വരെ ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ ഇതിന് പുറമേ തന്റെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ അന്വേഷണം എന്റെ സമാധാനം ഇല്ലാതാക്കിയിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഒരു ഇരയെന്ന നിലയില്‍ പരിഗണിക്കേണ്ട എന്നെ ആരോപണവിധേയനായിട്ടാണ് ഇവര്‍ കാണുന്നത്. പല മാധ്യമങ്ങളില്‍ നിന്നും ടിവി ചാനലുകളില്‍ നിന്നും എനിക്ക് ഫോണ്‍ കോളുകള്‍ വരുന്നു. എന്നെയും കുടുംബത്തെയും അവര്‍ വല്ലാതെ പീഡിപ്പിക്കുന്നുവെന്നും ഹിരന്‍ കത്തില്‍ ആരോപിച്ചു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. അംബാനിയുടെ വീടിന് പുറത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവമാണ് ഇത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നേരത്തെ ബന്ധുക്കള്‍ക്ക് കൈമാറിയെങ്കിലും, അവര്‍ ഇത് സ്വീകരിച്ചിരുന്നില്ല. കൊലപാതക കേസ് ചുമത്താതെ ഈ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

അതേസമയം കാറിന്റെ യഥാര്‍ത്ഥ ഉടമ ഹിരണ്‍ അല്ലെന്നും സാം മുതെബ് എന്നയാളാണെന്നും, ഇന്റീരിയര്‍ പണികള്‍ക്കായി ഇയാള്‍ കാര്‍ ഹിരനിനെ ഏല്‍പ്പിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കാറിന്റെ പണികള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ പണം നല്‍കാത്തത് കൊണ്ട് ഈ കാര്‍ തിരിച്ചുനല്‍കിയിരുന്നില്ല. അത് പിന്നീട് മോഷ്ടിക്കപ്പെടുകയായിരുന്നു. മോഷണം പോയ തന്റെ കാറാണ് ഇതെന്ന് നേരത്തെ ഹിരണ്‍ അറിയിച്ചിരുന്നു. കാര്‍ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതിന്റെ രേഖയും ഇയാള്‍ ഹാജരാക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസും ആരോപിച്ചു. എന്‍ഐഎയ്ക്ക് കേസ് കൈമാറണമെന്നാണ് ആവശ്യം.

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
ambani case: suv owner left letter before death mentions harrasment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X