Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശേഷങ്ങൾ തീരാതെ അംബാനി കല്യാണം, സായുധ സേനയ്ക്ക് ആദരം, പ്രത്യേക മ്യൂസിക്കൽ ഫൗണ്ടൻ ഷോ

മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹ വിശേഷങ്ങൾ തീരുന്നില്ല. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ‌ ശ്ലോകാ മേത്തയാണ് ആകാശ് അംബാനിയുടെ ജീവിതസഖി. മുംബൈയിലെ പോലീസുകാർക്ക് അംബാനിയുടെ വക വിവാഹ സമ്മാനം എത്തിച്ച് നൽകിയിരുന്നു. മധുരപലഹാരങ്ങളടങ്ങിയ 5000 പെട്ടികളാണ് അംബാനി മുംബൈ പോലീസ് സ്റ്റേഷനുകളിലെത്തിച്ചത്.

ഇതിന് പിന്നാലെയാണ് സായുധ സേനയിലെ 7000ത്തോളം വരുന്ന അംഗങ്ങൾ അംബാനിയുടെ വക പ്രത്യേക ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സായുധ, പോലീസ് സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി രണ്ട് പ്രത്യേക മ്യൂസിക്കൽ ഫൗണ്ടൻ ഷോയാണ് അംബാനിക്കുടുംബം ഒരുക്കുന്നത്. മാർച്ച് 12നാണ് പരിപാടി. മുംബൈയിലെ ധീരുഭായ് അംബാനി സ്ക്വയറിൽവെച്ചാണ് പരിപാടി.

ambani

വിവിധ വർണങ്ങളിൽ വെളളംകൊണ്ട് തീർത്ത ഫൗണ്ടൻ വിസ്മയം, സ്റ്റേജിലെ നൃത്തം, വായുവിലെ നൃത്തച്ചുവടുകളുമായി ഏരിയൽ ഡാൻസ് അങ്ങനെ വമ്പൻ ദൃശ്യ വിരുന്നാണ് അംബാനിക്കുടുംബം ഒരുക്കി വച്ചിരിക്കുന്നത്. 150ൽ അധികം ദേശീയ അന്തർ ദേശീയ താരങ്ങളാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. വൃദ്ധാവനവും കൃഷ്ണനും, രാധയും ഗോപികമാരുമൊക്കെയാണ് ഷോയുടെ തീം.

ambani

600ൽ അധികം എൽഇഡി ലൈറ്റുകൾ, മഞ്ഞും തീയും കൊണ്ട് വിസ്മയം തീർക്കാനുള്ള സംവിധാനങ്ങൾ. 45 അടി ഉയരത്തിൽ വരെ വെള്ളം ചീറ്റാൻ കഴിയുന്ന കുഴലുകൾ അങ്ങനെ പ്രത്യേകതകൾ ഏറെയാണ്. നമ്മുടെ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന സുരക്ഷാ സേനാംഗങ്ങളുടൊപ്പം സന്തോഷം പങ്കിടാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നീതാ അംബാനി പറഞ്ഞു. സേനാംഗങ്ങൾക്കും അവരുടെ കുടുംബത്തിനുമൊപ്പം ഈ സന്തോഷം പങ്കിടാൻ കാത്തിരിക്കുകയാണെന്നും നിതാ അംബാനി കൂട്ടിച്ചേർത്തു.

amb
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+