കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 40 സീറ്റ് തരാം, അതില്‍ കൂടുതലില്ലെന്ന് പ്രകാശ് അംബേദ്ക്കര്‍, സഖ്യത്തിനില്ലെന്ന് ഉറപ്പ്

Google Oneindia Malayalam News

ലണ്ടന്‍: മഹാരാഷ്ട്രയില്‍ മഴവില്‍ സഖ്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസിന് സഖ്യത്തിലെത്തിയാല്‍ 40 സീറ്റ് തരാമെന്ന് പരിഹസിച്ചിരിക്കുകയാണ് പ്രകാശ് അംബേദ്ക്കര്‍. എന്‍സിപിയുമായി ചേര്‍ന്ന് ഇതിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയുമായി സഖ്യത്തിനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം.

അതേസമയം ദളിത് മുസ്ലീം വോട്ടുകളുടെ ശക്തമായ പിന്തുണ ഇവര്‍ക്കുണ്ട്. അത് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നതിലൂടെ അധികാരം ഉറപ്പിക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസുമായുള്ള സഖ്യം സാധ്യമാവാതെ വന്നതോടെ അംബേദ്ക്കര്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി കൈകോര്‍ക്കേണ്ടെന്ന നിലപാടിലാണ്. സംസ്ഥാന സമിതിയിലെ പല നേതാക്കള്‍ക്കും സഖ്യം വരണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമില്ലെന്ന് അംബേദ്ക്കര്‍ നേരത്തെ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് 40 സീറ്റ് നല്‍കാം

കോണ്‍ഗ്രസിന് 40 സീറ്റ് നല്‍കാം

കോണ്‍ഗ്രസിന് 40 സീറ്റ് മാത്രമേ നല്‍കൂ എന്നാണ് അംബേദ്ക്കര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യമാവാം. 288 അംഗ സഭയില്‍ കോണ്‍ഗ്രസാണ് മുഖ്യപ്രതിപക്ഷം. നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത് കൊണ്ട് പ്രതിപക്ഷ നേതൃസ്ഥാനവും ഭീഷണിയിലാണ്. ഇത്തവണ അധികാരം തിരിച്ചുപിടിക്കുമോ എന്ന് പോലും കോണ്‍ഗ്രസിന് ഉറപ്പില്ല. പക്ഷേ അംബേദ്ക്കര്‍ ഒപ്പമുണ്ടെങ്കിലും മുന്നേറ്റമുണ്ടാക്കാനും സാധിക്കുമായിരുന്നു. മഴവില്‍ സഖ്യമുണ്ടാക്കാനുള്ള കാരണവും ഇത് തന്നെയായിരുന്നു.

എല്ലാ സീറ്റിലും മത്സരിക്കും

എല്ലാ സീറ്റിലും മത്സരിക്കും

കോണ്‍ഗ്രസ് 40 സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാവില്ലെന്ന് അറിയാം. അതുകൊണ്ട് സംസ്ഥാനത്തെ എല്ലാ സീറ്റുകളില്‍ മത്സരിക്കാന്‍ വിബിഎ ഒരുങ്ങി കഴിഞ്ഞതായി അംബേദ്ക്കര്‍ പറയുന്നു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് കാര്യമായ ശക്തിയില്ല. അവര്‍ ദുര്‍ബലമാണ്. അതുകൊണ്ടാണ് അവര്‍ക്ക് 40 സീറ്റ് നല്‍കാമെന്ന് പറഞ്ഞത്. ഇനി അവരാണ് ഞങ്ങളുടെ വാഗ്ദാനത്തെ കുറിച്ച് ചിന്തിക്കേണ്ടത്. തീരുമാനമെടുക്കാന്‍ സംസ്ഥാനത്തോ ദേശീയ തലത്തിലോ അധ്യക്ഷനില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും അംബേദ്കര്‍ പറഞ്ഞു. തലയില്ലാത്ത ശരീരം പോലെയാണ് കോണ്‍ഗ്രസെന്നും അംബേദ്ക്കര്‍ പറഞ്ഞു.

അവരുടെ പ്രശ്‌നം ഇങ്ങനെ

അവരുടെ പ്രശ്‌നം ഇങ്ങനെ

മഹാരാഷ്ട്രയിലെ പകുതിയില്‍ അധികം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടില്ല. പല ജില്ലയിലും കോണ്‍ഗ്രസിന് സംഘടനാ ശേഷിയോ പ്രവര്‍ത്തനമോ ഇല്ല. വിബിഎ പത്ത് ജില്ലകളില്‍ പര്യടനം നടത്തി കഴിഞ്ഞു. ഇവിടെ നിന്ന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിബിഎ മത്സരിച്ചിരുന്നു. അതുപോലെ തന്നെ നിയസഭയിലും മത്സരിക്കുമെന്നും അംബേദ്ക്കര്‍ വ്യക്തമാക്കി. അതേസമയം ഈ സഖ്യം കോണ്‍ഗ്രസിന് വലിയ തലവേദനയാണ്.

കോണ്‍ഗ്രസ് പിന്‍മാറും

കോണ്‍ഗ്രസ് പിന്‍മാറും

അംബേദ്ക്കറുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് ഉറപ്പാണ്. എന്‍സിപി കൂടെയുള്ളതിനാല്‍ ഈ നീക്കം നടക്കില്ല. അതേസമയം ഹിന്ദു വോട്ടുകളെ ഭിന്നിപ്പിക്കാന്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഒപ്പമുണ്ട്. അംബേദ്ക്കറുടെ ദളിത്, മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് കടുത്ത ഭീഷണിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ തോല്‍വിക്ക് കാരണമായത് വിബിഎ ആണ്. പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം ഇങ്ങനെയാണ് പരാജയപ്പെട്ടത്.

നയം മാറുന്നു

നയം മാറുന്നു

മഹാരാഷ്ട്രയില്‍ വല്യേട്ടന്‍ രാഷ്ട്രീയം എന്ന നയം കോണ്‍ഗ്രസ് ഉപേക്ഷിക്കുകയാണ്. സീറ്റുകള്‍ പകുതി വീതം എന്‍സിപിയുമായി പങ്കിടാനാണ് സാധ്യത. എന്‍സിപിയുടെ ക്വാട്ടയില്‍ നിന്ന് നവനിര്‍മാണ്‍ സേനയ്ക്കും സീറ്റ് ലഭിക്കും. അതേസമയം അംബേദ്ക്കറുമായി സഖ്യമില്ലാത്തതിന് പ്രധാന കാരണമായി അസദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഒവൈസിക്കെതിരെയുള്ള പ്രചാരണം കോണ്‍ഗ്രസ് തുടങ്ങിയേക്കും. അതേസമയം എന്‍സിപിയോട് ദളിത് വോട്ടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അല്‍പേഷ് താക്കൂറും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയിലേക്ക്.... ഗുജറാത്തില്‍ കോണ്‍ഗ്രസ് തകരുന്നുഅല്‍പേഷ് താക്കൂറും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയിലേക്ക്.... ഗുജറാത്തില്‍ കോണ്‍ഗ്രസ് തകരുന്നു

English summary
ambedkar offers 40 seats for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X