കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമകള്‍ക്ക് നേരെ അക്രമം തുടരുന്നു, തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ വികൃതമാക്കി പെയിന്റ് ഒഴിച്ചു

ചെന്നൈയിലെ അംബേദ്കര്‍ പ്രതിമയാണ് വികൃതമാക്കിയത്

Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് പ്രതിമകള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറുടെ പ്രതിമയെയാണ് സാമൂഹ്യവിരുദ്ധര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അംബേദ്കറുടെ പ്രതിമ വികൃതമാക്കിയെന്ന് പോലീസ് പറയുന്നു.

ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെയും പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

അംബേദ്കര്‍ പ്രതിമ

അംബേദ്കര്‍ പ്രതിമ

ചെന്നൈയിലെ അംബേദ്കര്‍ പ്രതിമയാണ് വികൃതമാക്കിയത്. തിരുവോട്ടിയൂരിലെ മാര്‍ക്കറ്റ് ഭാഗത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. പ്രതിമ വികൃതമാക്കുകയും അതില്‍ ചുവന്ന പെയിന്റ് ഒഴിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.

വ്യാപാരികള്‍

വ്യാപാരികള്‍

രാവിലെ കട തുറക്കാനായി എത്തിയ വ്യാപാരികളാണ് ഇത് കണ്ടത്. ഇതോടെ ഇവര്‍ പോലീസില്‍ അറിയിക്കുകയാണ്. ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

സുരക്ഷ വര്‍ധിപ്പിച്ചു

സുരക്ഷ വര്‍ധിപ്പിച്ചു

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമകള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പോലീസ് പറയുന്നു. നേരത്തെ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അപലപിച്ചിരുന്നു.

ദളിത് സംഘടനകള്‍

ദളിത് സംഘടനകള്‍

പെരിയാറിനെതിരായ ആക്രമണത്തിന് പിന്നാലെ അംബേദ്കറെയും അക്രമികള്‍ ലക്ഷ്യമിട്ടത് ദളിത് സംഘടനകളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. നേരത്തെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷയത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി അക്രമത്തെ എതിര്‍ത്തിരുന്നു.

തമിഴ്‌നാട്ട് കത്തുന്നു

തമിഴ്‌നാട്ട് കത്തുന്നു

പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന ബിജെപി നേതാവ് രാജയുടെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം എട്ടുപേര്‍ ചേര്‍ന്ന് ഒരു ബ്രാഹ്മണനെ മര്‍ദിച്ചിരുന്നു. അക്രമിച്ചവര്‍ ദ്രാവിഡര്‍ വിഡുതലൈ കഴകത്തിലെ അംഗങ്ങളാണ്. ഇവര്‍ ഇയാളുടെ പൂണൂല്‍ പൊട്ടിച്ചെറിയുകയും ചെയ്തു.

ഗാന്ധി പ്രതിമ

ഗാന്ധി പ്രതിമ

കണ്ണൂരില്‍ ഗാന്ധി പ്രതിമയ്‌ക്കെതിരെ അക്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് അംബേദ്കര്‍ പ്രതിമ തകര്‍ത്തതെന്നാണ് സൂചന. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി സംസ്ഥാനത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു.പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു.

പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...പ്രതിമ തകർക്കൽ തുടരുന്നു! ജനസംഘം സ്ഥാപകന്റെ പ്രതിമ അടിച്ചുതകർത്ത് കരി ഓയിൽ ഒഴിച്ചു...

ബാഷ പഴയ ബാഷയല്ല മക്കളേ.. ബോധം പോയി ഫഹദ് ഫാസിൽ ഫാൻസ്.. സംസ്ഥാന അവാർഡിനും ട്രോൾ പൂരംബാഷ പഴയ ബാഷയല്ല മക്കളേ.. ബോധം പോയി ഫഹദ് ഫാസിൽ ഫാൻസ്.. സംസ്ഥാന അവാർഡിനും ട്രോൾ പൂരം

English summary
ambedkar statue defected in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X