'അംബേദ്കറിന്റെ ആശയങ്ങളാണ് ആധുനിക ഇന്ത്യ കെട്ടിപടുത്തത്'; കമൽഹാസൻ
ഡോ ബിആർ അംബേദ്കറിനെതിരായ പരാമർശത്തിൽ കേന്ദ്ര മന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണെന്നും അംബേദ്കറിന്റെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർ അദ്ദേഹത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കില്ലെന്നും കമൽ ഹാസൻ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതിന് പിന്നില്‍ അംബേദ്കറിന്റെ ആശയങ്ങളാണ്. ഗാന്ധിജി ഇന്ത്യയെ വൈദേശികാധിപത്യത്തിൽ നിന്നും മോചിപ്പിച്ചപ്പോൾ ഡോ ബി ആർ അംബേദ്കർ രാജ്യത്ത് നിലനിന്നിരുന്ന സാമൂഹിക അനീതികളുടെ അതിർവരമ്പുകളിൽ നിന്നും ജനങ്ങളെ മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്നുവെന്ന ബാബാസാഹിബിൻ്റെ ദർശനത്തിൽ വിശ്വസിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ ഒരു കാലത്തും അനുവദിക്കില്ല.

ആധുനിക കാലത്തെ ആഗോള ശക്തിയെന്ന നിലയിൽ പാർലമെന്റിൽ അംബേദ്കറുടെ ആശയങ്ങളിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളുമാണ് ഈ ഘട്ടത്തിൽ നടത്തേണ്ടത്. അദ്ദേഹത്തിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തിന് പകരം പുരോഗതിക്ക് വേണ്ടിയുള്ള പ്രചോദനമാകുകയാണ് വേണ്ടത്', കമൽ ഹാസൻ കുറിച്ചു.
കഴിഞ്ഞ ദിവസം നടൻ വിജയിയും അംബേദ്കർ വിവാദത്തിൽ ബി ജെ പിക്കും അമിത് ഷായ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ചിലർക്ക് അംബേദ്കർ എന്ന പേരിനോട് അലർജിയാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വിജയ് പറഞ്ഞത്. അതേസമയം വിവാദ പരാമർശത്തിൽ തമിഴ്നാട്ടിലും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഡി എം കെ നേതാക്കളും എ ഐ എ ഡി എം കെ നേതാക്കളും പരസ്യമായി തന്നെ അമിത് ഷാക്കെതിരെ രംഗത്തെത്തി. അംബേദ്കറിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ വിഷയത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് നേതാക്കൾ പ്രതികരിച്ചു.
അതേസമയം വിവാദ പരാമർശത്തിൽ ഇന്ന് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ പാർലമെന്റൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഭരണ പക്ഷവും ഇതിനെതിരെ രംഗത്തെത്തിയതോടെ പാർലമെന്റ് വളപ്പിൽ വലിയ സംഘർഷമാണ് ഉടലെടുത്തത്. നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയതോടെ ചിലർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് ബി ജെ പി എംപിമാരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ ബി ജെ പി പരാതി നൽകിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് പ്രതിപക്ഷം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications