അംബേദ്കറിനേയും വെറുതേ വിടാതെ യോഗി സര്‍ക്കാര്‍! തകര്‍ത്ത പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ വസ്ത്രം കാവിയായി!
കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍ എന്തിന് കുട്ടികളുടെ സ്കൂള്‍ ബാഗുഗകള് വരെ കാവിയാക്കി മാറ്റിയ യുപി സര്‍ക്കാര്‍ ഭരണഘടനാ ശില്പി അംബേദ്കറിനേയും കാവിയില്‍ പുതപ്പിച്ചു. യുപിയിലെ ബദൗണ്‍ ഗ്രാമത്തിലാണ് സംഭവം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കാവി പിന്നീട് നീലയാക്കി മാറ്റി.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു പ്രതിമ തകര്‍ക്കപ്പെട്ടത്. ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ തകര്‍ക്കപ്പെട്ട പ്രതിമ പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധം നടന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പ്രതിമ പുനസ്ഥാപിച്ചു. പക്ഷേ പ്രതിമ തട്ടികൊട്ടി ശരിയാക്കി വന്നപ്പോള്‍ നീല നിറത്തിലുണ്ടായിരുന്ന അംബേദ്കറുടെ ഷര്‍വാണിയുടെ നിറം ദേ കിടക്കുന്നു നല സൂപ്പര്‍ കാവി നിറം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കാവി നിറം മാറ്റി നീല നിറം പൂശി.ബിഎസ്പി നേതാവ് ഹിമോന്ദ്ര ഗൗതമാിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിമയെ വീണ്ടും നീലനിറത്തിലേക്ക് മാറ്റിത്.
യുപിയില്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ ഏറിയത് മുതല്‍ തുടങ്ങിയതാണ് ഈ കാവിവത്കരണം. യോഗിയുടെ ഈ കാവിവത്കരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് യുപിയില്‍ ഉയര്‍ന്നത്. അടുത്തിടെ അംബേദ്കറുടെ പേര് ഭംറാവു അംബേദ്കര്‍ എന്നതില്‍ നിന്ന് ഭിംറാവു റാംജി അംബേദ്കര്‍ എന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അംബേദാകറിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തിന്റെ ഭാഗമായാണ് പേരിന് മധ്യത്തിലുള്ള റാംജി എന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications