കൊവിഡ് മരണം സംബന്ധിച്ച കണക്കിൽ അവ്യക്തത; സർക്കാരിനെതിരെ പാട്ന ഹൈക്കോടതി
പട്ന; ബിഹാറിൽ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കിനെതിരെ പാട്ന ഹൈക്കോടതി. ഔദ്യോഗിക കണക്കിൽ അവ്യക്തത ഉണ്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
ബിഹാറിലെ ബക്സറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗാ തീരത്ത് ഒഴുകിയ നടന്ന സംഭവത്തിന് പിന്നാലെയാണ് സർക്കാരിനെതിരെ കോടതി രംഗത്തെത്തിയത്. 70 മൃതദേഹങ്ങളായിരുന്നു ഗംഗാ തീരത്ത് ഒഴുകി നടന്നത്. കൊവിഡ് മരണത്തെക്കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ത്രിപുരാരി ശരൺ, പട്ന ഡിവിഷണൽ കമ്മീഷണർ എന്നിവർ സമർപ്പിച്ച പരസ്പരവിരുദ്ധ സത്യവാങ്മൂലം ഹൈക്കോടതി വലിച്ചുകീറി.
സത്യവാങ്മൂലം സമർപ്പിക്കുന്ന രീതിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. സർക്കാരിൽ നിന്നും മികച്ച ഇടപെടലാണ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവർ ഉള്ഡപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ മാർച്ച് ഒന്നിന് ശേഷം ബക്സറിൽ വെറും എട്ട് പേർ മാത്രമാണ് മരണപ്പെട്ടത് എന്നാണുള്ളത്. എന്നാൽ മെയ് 5 നും മെയ് 14 നും ഇടയിൽ 789 ശവസംസ്കാരങ്ങൾ ബക്സറിലെ ചാർധാം ഘട്ടിൽ നടന്നതായി ഡിവിഷണൽ കമ്മീഷണറുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
എത്ര മരണങ്ങളുണ്ടായെന്ന് രേഖകളിൽ വ്യക്തതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications