നിയന്ത്രണം വിട്ട് ആംബുലന്‍സ് ടോള്‍ബൂത്തിലേക്ക്; 4 മരണം; ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്
ബെംഗളൂരു: രോഗിയുമായി അതിവേഗത്തില്‍ പോവുകയായിരുന്ന ആംബുലന്‍സ് ടോള്‍ബൂത്തിനടുത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കര്‍ണാടക ഉഡുപ്പി ജില്ലയിലെ ഹിരൂറിലുള്ള ഒരു ടോള്‍ബൂത്തിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
രോഗിയും കൂടെയുള്ള രണ്ടുപേരുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ടോള്‍ ബൂത്തിന്റെ പ്രത്യേക പാതയിലേക്ക് വാഹനം വരുന്നത് കണ്ട ടോള്‍ ബൂത്ത് ജീവനക്കാര്‍ റോഡിലുള്ള ബാരിക്കേഡ് മാറ്റുന്നതിനിടെ തെന്നിമാറിയ ആംബുലന്‍സ് ഇടിച്ചു മറിയുകയായിരുന്നു.

ബാരിക്കേഡുകള്‍ പെട്ടെന്ന് എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന ജീവനക്കാരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. രണ്ടെണ്ണം ഒരു ജീവനക്കാരന്‍ എടുത്തുമാറ്റി മാറ്റിയിരുന്നു. മൂന്നാമത്തേത് മറ്റൊരു ജീവനക്കാരന്‍ മാറ്റിക്കഴിയുന്നതിന് മുന്നെ നിയന്ത്രണം വിട്ടുവന്ന ആംബുലന്‍സ് ടോള്‍ബൂത്തിന്റെ തൂണിലേക്ക് ഇടിക്കുകയായിരുന്നു.
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര
ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേരും ഒരു ടോള്‍ബൂത്ത് ജീവനക്കാരനുമാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നനഞ്ഞ റോഡില്‍ ആംബുലന്‍സിന്റെ ടയറുകള്‍ തെന്നുന്നതായി വീഡിയോയില്‍ വ്യക്തമായി കാണിക്കുന്നു. വലിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications