മനുഷ്യര്‍ക്ക് മാത്രമല്ല ഇനി പശുക്കള്‍കൂടി ആംബുലന്‍സ്,അതും ഒന്നും രണ്ടുമല്ല..
ജാര്‍ഖണ്ഡ് : പശു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കത്തി നിന്ന വിഷയമാണെങ്കിലും പശുവിന് കൂടതല്‍ സംരക്ഷണം നല്‍കാനുള്ള തയാറെടുപ്പിലാണ് ജാരഖണ്ഡ് സ്വദേശികള്‍. പശു സംരക്ഷണത്തിന് ആംബുലന്‍സുകളും. ഇതിനായി 10 ആംബുലന്‍സുകളാണ് ഒരുക്കിയിരിക്കുന്നത്.
ജാര്‍ഖണ്ഡിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ആര്‍ കെ അഗര്‍വാളാണ് പശുക്കള്‍ക്കായി ആംബുല്‍സ് നല്‍കിയിരിക്കുന്നത്. വിവിധ സംഘടനകള്‍ വഴിയാണ് നല്‍കിയിരിക്കുന്നത്.

അസുഖം ബാധിച്ചതും അപകടത്തില്‍പ്പെട്ടതുമായ പശുക്കളെ ആശുപത്രിയില്‍ എത്തിക്കാനും വേണ്ട വിധത്തിലുള്ള ചികിത്സ നല്‍കാനുമാണ് ആംബുല്‍സ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ അറവുശാലകളില്‍ കൊണ്ടുപോകുന്ന പശുക്കളെ ഏറ്റെടുത്ത ഗോശാലകളില്‍ എത്തിക്കുകയും ചെയ്യും. പശുക്കളെ സുരക്ഷിതമായി കൊണ്ടുപോവാനുള്ള സൗകര്യം ആംബുലന്‍സിലുണ്ട്. പ്രത്യേക പരിശീലനം നല്‍കിയ ഡ്രൈവറും ടെക്‌നീഷ്യനും ആംബുലന്‍സലുണ്ടാവും.
എന്നാല്‍ ജാര്‍ഖണ്ഡില്‍ അസുഖബാധിതരെയും അപകടത്തില്‍പ്പെടുന്നവരെയും ആശുപത്രികളിലെത്തിക്കാന്‍ അത്യാവശ്യത്തിനുപോലും ആംബുലന്‍സുകളില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മിനിട്രക്കുകള്‍ രൂപമാറ്റം വരുത്തിയാണ് ആംബുലന്‍സ് നിര്‍മിച്ചത്. റാഞ്ചിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ യോഗാഗുരു ബാബ രാംദേവ് പത്തു ഗോശാലകള്‍ക്ക് ആംബുലന്‍സ് താക്കോലുകള്‍ കൈമാറി.












Click it and Unblock the Notifications