450 കോടി കള്ളപ്പണം; ബോളിവുഡ് നടി അമീഷ പട്ടേലിനെ ചോദ്യം ചെയ്യും
വെസ്റ്റ് ചമ്പാരന്‍: 450 കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അമീഷ പട്ടേലിനെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ചോദ്യം ചെയ്യും. സന്വരിയ ഗ്രൂപ്പ് ഡയറക്ടര്‍ അനില്‍ അഗര്‍വാള്‍ 450 കോടി രൂപയുടെ കള്ളപ്പണം ഒളിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സന്വരിയ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം അനില്‍ അഗര്‍വാള്‍ വന്‍ തുക അമീഷ പട്ടേലിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിക്ഷേപിച്ചതായി കണ്ടെത്തി. സംവിധായകനും നിര്‍മാതാവുമായ പ്രകാശ് ജാ യെയും ഇതു സംബന്ധിച്ച് ഐടി വകുപ്പ് ചോദ്യം ചെയ്യും.

പ്രകാശ് ജായുടെ സിനിമകളില്‍ മുതല്‍ മുടക്കിയത് അനില്‍ അഗര്‍വാള്‍ ആണ്. കള്ളപ്പണം വെളുപ്പിക്കാന്‍ അനില്‍ അഗര്‍വാള്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുകയായിരുന്നെന്നാണ് ഐടി ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. അമീഷ പട്ടേലിനെയും പ്രകാശ് ജായെയും ചോദ്യം ചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം കണ്ടെത്താനായേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
2000ത്തിന്റെ തുടക്കത്തില്‍ ബോളിവുഡ് സിനിമയില്‍ നായികയായി പ്രവേശിച്ച അമീഷ ഒട്ടേറെ ഹിറ്റു സിനിമകളുടെ ഭാഗമായിട്ടുണ്ട്. സിനിമകളില്‍ അവസരം കുറഞ്ഞതോടെ പിന്നീട് സിനിമാ നിര്‍മാണ കമ്പനിയിലേക്ക് തിരിയുകയായിരുന്നു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications