കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയോട് കലിപ്പ് തീരാതെ അമേരിക്ക!!! സഹായിക്കാന്‍ തയ്യാറാണ്, പക്ഷേ വിട്ടുവീഴ്ച ചെയ്യണം; അല്ലെങ്കിൽ

Google Oneindia Malayalam News

ദില്ലി: പ്രതിരോധ മേഖലയില്‍ ഇന്ത്യ പതിറ്റാണ്ടുകളായി റഷ്യയുമായി സഹകരണത്തിലാണ്. പഴയ സോവിയറ്റ് യൂണിയന്റെ കാലം മുതലേ ഇന്ത്യന്‍ താത്പര്യങ്ങള്‍ അത്തരത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ഇന്നത് സൈനിക സഹകരണം വരെ എത്തി നില്‍ക്കുകയാണ്.

ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്

സൈനിക മേഖലയില്‍ ഇന്ത്യക്ക് ആവശ്യമായ എന്ത് സഹായവും നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അത് ഉപാധികളില്ലാത്ത ഒരു സഹകരണം ആകുക സാധ്യമല്ലെന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്.

റഷ്യയില്‍ നിന്ന് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിലാണ് അമേരിക്കയ്ക്കുള്ള എതിര്‍പ്പ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന മുന്നറിയിപ്പും അമേരിക്ക നല്‍കുന്നുണ്ട്.

സൈനിക സഹകരണം

സൈനിക സഹകരണം

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ തന്നെ പ്രതിരോധ കരാറുകള്‍ ഉണ്ട്. തുടര്‍ന്നു ഇന്ത്യക്ക് പ്രതിരോധ മേഖലയില്‍ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണ് എന്നാണ് അമേരിക്ക പറയുന്നത്. ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക ഇപ്പോള്‍ സംയുക്ത സൈനിക പരിശീലനവും നടത്തുണ്ട്. പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അമേരിക്ക അത്രയേറെ കൂട്ടിയിട്ടുണ്ട് എന്നര്‍ത്ഥം.

ഇനിയും സഹായം... പക്ഷേ,

ഇനിയും സഹായം... പക്ഷേ,

ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട എല്ലാ സഹായവും നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്. ഇന്ത്യയ്ക്ക് 'പ്രധാന പ്രതിരോധ പങ്കാളി' എന്ന പദവിയും അമേരിക്ക നല്‍കിയിട്ടുണ്ട്.

പക്ഷേ, ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം തങ്ങള്‍ക്ക് തീരെ പിടിക്കുന്നില്ല എന്നാണ് അവര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്., ഇത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

റഷ്യന്‍ മിസൈല്‍ പ്രതിരോധം

റഷ്യന്‍ മിസൈല്‍ പ്രതിരോധം

കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ആയ എസ്-400 വാങ്ങാന്‍ ഇന്ത്യ ധാരണയായത്. അഞ്ഞൂറ് കോടി അമേരിക്കന്‍ ഡോളറിന്റെ ഇടപാടാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ആയിരുന്നു ഈ കരാര്‍. ഈ കരാറാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്.

പതിനെട്ട് ബില്യണ്‍

പതിനെട്ട് ബില്യണ്‍

ഒരു പത്ത് വര്‍ഷം മുമ്പ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാട് പൂജ്യം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 18 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ പ്രതിരോധ മേഖല വിപുലീകരിക്കാന്‍ തുടങ്ങിയതിന് ശേഷം ആയിരുന്നു ഇത്.

പക്ഷേ, അമേരിക്കയ്ക്ക് പ്രശ്‌നം മറ്റൊന്നാണ്. ഇപ്പോഴും ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശാലയില്‍ എഴുപത് ശതമാനത്തോളം റഷ്യന്‍ നിര്‍മിത വസ്തുക്കളാണ് എന്നതാണ് അത്.

ഭയമുണ്ടോ?

ഭയമുണ്ടോ?

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടാല്‍ അത് മറ്റൊരു തരത്തില്‍ തിരിച്ചടിയാകും എന്ന ഭയം അമേരിക്കയ്ക്കുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും റഷ്യയില്‍ നിന്നുള്ള മിസൈല്‍ പ്രതിരോധ സംവിധാനവും എതിര്‍ക്കപ്പെട്ടാല്‍ ഇന്ത്യ ചൈനയുടെ പക്ഷത്തേക്ക് നീങ്ങുമോ എന്ന ആശങ്ക അമേരിക്കന്‍ കോണ്‍ഗ്രസ് ഉപസമിതിയില്‍ ഉയര്‍ന്നിരുന്നു.

English summary
America questions India's deal with Russia for missile defence system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X