Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് ഭീഷണി; ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനം റോമില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് റോമിലേക്ക് തിരിച്ചുവിട്ടു. ഇറ്റലിയുടെ അന്‍സ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് റോമിലേക്ക് വഴി തിരിച്ചുവിട്ടത്. ഫെബ്രുവരി 22 നാണ് ന്യൂയോര്‍ക്കിലെ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം എഎ292 പുറപ്പെട്ടത്.

199 യാത്രക്കാരും ജീവനക്കാരും സഞ്ചരിച്ച ബോയിംഗ് വിമാനം ബോംബ് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ലിയോനാര്‍ഡോ ഡാവിഞ്ചി റോം ഫിയുമിസിനോ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതായി വിമാനത്താവള അധികൃതര്‍ എബിസി ന്യൂസിനോട് പറഞ്ഞു. രണ്ട് യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

American Airlines

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) സ്ഥിരീകരിച്ചു. എന്നാല്‍ വിമാനത്താവള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചില്ല. ബോംബ് ഭീഷണി ലഭിക്കുമ്പോള്‍ വിമാനം കാസ്പിയന്‍ കടലിന് മുകളിലായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത് എന്നും അന്വേഷണത്തില്‍ ഇത് വ്യജബോംബ് ഭീഷണിയായിരുന്നു എന്ന് വ്യക്തമായതായും അധികൃതര്‍ പറഞ്ഞു. അമേരിക്കയ്ക്ക് പുറത്തുള്ള 60-ലധികം രാജ്യങ്ങളിലേക്കാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+