ദേവയാനിയുടെ അറസ്റ്റ് അമേരിക്കന്‍ ഗൂഢാലോചനയോ?
ദില്ലി: അമേരിക്കയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ആരോപണം. വീട്ടു ജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിനെ അമേരിക്ക ആവശ്യത്തിലധികം സംരക്ഷിക്കുന്നതായും റിപ്പോര്‍ട്ട്.
2013 ജൂണ്‍ മാസം മുതല്‍ സംഗീത റിച്ചാര്‍ഡ്‌സ് ദേവയാനിക്കൊപ്പം ഇല്ല. ഇവരെ കാണാതായ വിവരം അമേരിക്കന്‍ പോലീസിനെ അറിയിച്ചതുമാണ്. ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ കണ്ടുപിടിക്കാനോ ഇന്ത്യക്ക് കൈമാറാനോ അമേരിക്ക തയ്യാറായിരുന്നില്ല.

ദേവയാനിയെ അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ്(ഡിസംബര്‍ 10) ന് സംഗീതയുടെ ഭര്‍ത്താവും രണ്ട് കുട്ടികളും അമേരിക്കയില്‍ എത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇവരുടെ യാത്രാ ചെലവുകള്‍ പോലും അമേരിക്കയാണ് വഹിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ട ഒരു സ്ത്രീക്ക് സംരക്ഷണം നല്‍കുന്നു എന്ന് മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്ക് വിസ നല്‍കാനും അമേരിക്ക തയ്യാറായിരിക്കുന്നു.
ഇന്ത്യയുടെ നയതന്ത്ര രഹസ്യങ്ങള്‍ ദേവയാനിയില്‍ നിന്ന് സംഗീത ചോര്‍ത്തിയിട്ടുണ്ടായിരിക്കാം എന്നും നിഗമനങ്ങളുണ്ട്. ഇത് പിടിക്കപ്പെടും എന്ന ഘട്ടമെത്തിയപ്പോള്‍ തടി രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണ് കേസും പൊല്ലാപ്പുമൊക്കെ എന്നും ആരോപണം ഉണ്ട്.
ഇതിന് മുമ്പ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അമേരിക്ക ഇത്തരത്തില്‍ കടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രവീന്ദര്‍ സിങ് എന്ന ഉദ്യോഗസ്ഥനെയാണ് കുടുംബത്തോടെ അമേരിക്ക കൊണ്ടുപോയത്. ഈ വിഷയത്തിലും ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications