കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടക്കത്തിലേ കല്ലുകടി... ഞെട്ടല്‍ മാറാതെ മോദി സര്‍ക്കാര്‍; ദൗര്‍ഭാഗ്യകരമെന്ന്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ രാജ്യത്തിന് ലഭിച്ചത് ഒരു തിരിച്ചടിയായിരുന്നു. ഇന്ത്യക്കുള്ള വ്യാപര മുന്‍ഗണന റദ്ദാക്കും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ച് മുതല്‍ ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കും എന്നായിരുന്നു പ്രഖ്യാപനം.

വളര്‍ച്ചാ നിരക്കില്‍ കനത്ത ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തുന്നത്. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രാധാന്യം കിട്ടുന്നില്ലെന്നാരോപിച്ചാണ് ട്രംപിന്റെ നടപടി.

Trump

അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണ് എന്നായിരുന്നു ഇതിനോട് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യ എപ്പോഴും ദേശതാത്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും തങ്ങളുടെ ജനങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരം ആഗ്രഹിക്കുന്നവരാണ് എന്നും ഇന്ത്യ പ്രതികരിച്ചു.

ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി അമേരിക്കയുടെ ഒരുപാട് ആവശ്യങ്ങള്‍ ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ അത് അമേരിക്ക അംഗീകരിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യ പ്രതികരിച്ചു.

അമേരിക്കയിലെ തന്നെ പല മുതര്‍ന്ന നേതാക്കളും ട്രംപിന്റെ നിലപാടിന് എതിരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അമേരിക്കന്‍ വ്യാപാര മേഖലയെ ബാധിക്കുമെന്ന മുന്നറിയിപ്പും ട്രംപിന് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

English summary
American decision on preferential trade status in Unfortunate- India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X