'രാജ്യസ്നേഹം' തുളുന്പുന്ന ഇന്ത്യന്‍ വ്യോമസേനയുടെ പരസ്യത്തില്‍ അമേരിയ്ക്കന്‍ വിമാനം
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ റിക്രൂട്ട്‌മെന്റ് പരസ്യത്തില്‍ അമേരിയ്ക്കന്‍ യുദ്ധവിമാനത്തിന്റെ ചിത്രം ഉപയോഗിച്ചld വിവാദമാകുന്നു. ഞായറാഴ്ച വിവിധ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ പരസ്യത്തിലാണ് അമേരിയ്ക്കന്‍ യുദ്ധ വിമാനത്തിന്റെ ചിത്രം കണ്ടെത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമല്ലാത്ത വിമാനമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയില്‍ ചേരുന്നതിന് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പരസ്യമാണ് വിവാദമായത്. അമേരിയ്ക്കന്‍ യുദ്ധ വിമാനമായ എഫ്18 ന്റെ ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. എഫ്18 ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമല്ല.

ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി വ്യോമസേനയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേന പുറത്തിറക്കിയ ഗാര്‍ഡിയന്‍സ് ഓഫ് ദ സ്‌കൈ എന്ന വീഡിയോ ഗെയിമിന്റെ ചിത്രമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് എന്നാണ് വ്യോമ സേനവൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications